Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Districtnews

Thrissur

ക​രാ​ർ പാ​ലി​ക്കാ​തെ എ​ൻ​എ​ച്ച് ക​രാ​ർ ക​മ്പ​നി; മാ​ന്തു​രു​ത്തി ക​ട​വ് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

ശ്രീ​നാ​രാ​യ​ണ​പു​രം: എ​ൻ​എ​ച്ച് ക​രാ​ർ ക​മ്പ​നി മാ​ന്തു​രു​ത്തി ക​ട​വ് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.

ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ കോ​ത​പ​റ​മ്പ് മാ​ന്തു​രു​ത്തി ക​ട​വ് റോ​ഡി​ലൂ​ടെ നാ​ഷ​ണ​ൽ ഹൈ​വേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി നാ ലാ ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നത്. എ​ൻ​എ​ച്ച് ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം 185 മീ​റ്റ​ർ ടൈ​ൽ വി​രി​ച്ച റോ​ഡും 700 മീ​റ്റ​ർ ടാ​റിം​ഗ് റോ​ഡും പു​ന​ർ നി​ർ​മി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​വ​യ്ക്കാ​മെ​ന്ന ധാ​ര​ണ​യും ന​ട​പ്പാ​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​യി​ല്ല. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ത​യാ​റാ​കാ​തെ ഡ്ര​ഡ്ജിം​ഗ് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ അ​ർ​ധ​രാ​ത്രി ക​ട​ത്തി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഗ്രാ​മ​പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു.

എ​ന്നാ​ൽ ഏ​താ​നുംദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ർ​ധ​രാ​ത്രി​യി​ൽ അ​ട​ച്ചുപൂ​ട്ടി​യ ഗേ​റ്റ് ത​ക​ർ​ത്ത് ലോ​റി ക​ട​ത്തി​ക്കൊ​ണ്ടു പോ​യി.

കമ്പനി വാ​ക്കു​പാ​ലി​ക്ക​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ത​പ​റ​മ്പ് സെ​ന്‍റ​റി​ൽ സി​പി​എം പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി മു​സ്താ​ക് അ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സി​പി​എം ശ്രീ​നാ​രാ​യ​ണ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, എ.​പി. ജ​യ​ൻ, ഇ.​ഐ. അ​ഭി​ലാ​ഷ്, കെ. ​ര​ഘു​നാ​ഥ്, എം.​എ​സ്. നാ​രാ​യ​ണ​ൻ, ര​മ്യ പ്ര​ദീ​പ്, എം.​എ. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​പ​ക​ട​ങ്ങ​ൾ പെ​രു​കി തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത

കൈ​പ്പ​റ​ന്പ്: തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​പ​രി​ധി​യി​ലു​ള്ള പു​ഴ​യ്ക്ക​ൽ​പാ​ലം മു​ത​ൽ കൈ​പ്പ​റ​ന്പ് നൈ​ൽ ആ​ശു​പ​ത്രി​വ​രെ റോ​ഡി​ൽ കോ​ടി​ക​ൾ ചെ​ല​വി​ട്ടു സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ൾ നോ​ക്കു​കു​ത്തി. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​കാ​ശി​ച്ചി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, രാ​ത്രി​യി​ൽ വി​ള​ക്കു​കാ​ലു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും മാ​ത്ര​മാ​ണു ബാ​ക്കി. രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ കെ​ട്ടാ​നു​ള്ള സ്ഥ​ല​മാ​യി പോ​സ്റ്റു​ക​ൾ മാ​റി.

അ​ത്യാ​നു​ധി​ക​രീ​തി​യി​ൽ നി​ർ​മി​ച്ച മീ​ഡി​യ​നു​ക​ൾ​ക്കു ന​ടു​വി​ലാ​ണു നൂ​റു​ക​ണ​ക്കി​നു വി​ള​ക്കു​കാ​ലു​ക​ൾ സ്ഥാ​പി​ച്ച​ത്. എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ക​ണ്ണ​ഞ്ചി ദി​ശ​തെ​റ്റി​യാ​ണു മി​ക്ക വാ​ഹ​ന​ങ്ങ​ളും പോ​സ്റ്റു​ക​ളി​ൽ ഇ​ടി​ക്കു​ന്ന​ത്. ജീ​വ​ൻ പൊ​ലി​യു​ന്ന​വ​രു​ടെ​യും പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചി​ട്ടി​ട്ടും വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ മാ​ത്രം ന​ട​പ​ടി​യി​ല്ല.

വാ​ഹ​ന​മി​ടി​ച്ച് ഒ​ടി​യു​ന്ന തൂ​ണു​ക​ൾ ആ​ദ്യ​കാ​ല​ത്ത് ഉ​ട​ന​ടി മാ​റ്റി​യെ​ങ്കി​ലും ബി​ല്ലു മാ​റു​ന്ന​തു വൈ​കി​യ​തോ​ടെ അ​തു​മി​ല്ലാ​താ​യി. ഒ​ടി​ഞ്ഞു​തൂ​ങ്ങി റോ​ഡി​നു കു​റു​കെ​നി​ൽ​ക്കു​ന്ന തൂ​ണു​ക​ൾ മീ​ഡി​യ​നി​ലേ​ക്ക് ഒ​തു​ക്കി​വ​യ്ക്കേ​ണ്ട ബാ​ധ്യ​ത നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മാ​യി. പ​ഞ്ചാ​യ​ത്തും വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽ​എ​യും പ​ര​സ്പ​രം പ​ഴി​ചാ​രു​ന്ന​തൊ​ഴി​ച്ചാ​ൽ ന​ട​പ​ടി​യി​ല്ല.
വൈ​ദ്യു​തി എ​ത്തി​ച്ച​ശേ​ഷ​മു​ള്ള പ​രി​പാ​ല​നം ഏ​റ്റെ​ടു​ക്കാ​നാ​ണു നി​ർ​ദേ​ശ​മെ​ന്നാ​ണു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, എ​ന്നു പ്ര​കാ​ശി​പ്പി​ക്കും എ​ന്ന ചോ​ദ്യ​ത്തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല.

District News

കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം: ഇ​രി​ങ്ങാ​ല​ക്കു​ട ര​ണ്ടാ​മ​ത്

ഇ​രി​ങ്ങാ​ല​ക്കു​ട: പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഉ​ല്ലാ​സ​യാ​ത്ര​ക​ളി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ. കെഎ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര​ക​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു ര​ണ്ടാം​സ്ഥാ​ന​മാ​ണ്. ല​ക്ഷ്യ​മി​ട്ട വ​രു​മാ​ന​ത്തി​ന്‍റെ 147.13 ശ​ത​മാ​നം കൈ​വ​രി​ച്ചാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 149.70 ശ​ത​മാ​നം വ​രു​മാ​നം നേ​ടി​യ ചേ​ർ​ത്ത​ല​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. കാ​ഞ്ഞ​ങ്ങാ​ട് മൂ​ന്നാ​മ​താ​യി.

ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​തി​രു​ന്നി​ട്ടും യാ​ത്ര​ക്കാ​രു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ഗ​സ്റ്റി​ലെ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ ഉ​ല്ലാ​സ​യാ​ത്ര​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി​ക്കു നേ​ട്ട​മാ​യ​ത്. 17 യാ​ത്ര​ക​ളി​ൽ​നി​ന്നാ​യി 7,35,670 രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം ല​ഭി​ച്ചു. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ല​ക്ഷ്യ​ത്തേ​ക്കാ​ൾ ഏ​റെ ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടി​യ​തു വ​ൻ​നേ​ട്ട​മാ​യി.

സെ​പ്റ്റം​ബ​റി​ലും നി​ര​വ​ധി വി​നോ​ദ​യാ​ത്ര​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ൽ ഏ​റെ ശ്ര​ദ്ധേ​യം ഹൈ​ദ​രാ​ബാ​ദ് ഉ​ല്ലാ​സ​യാ​ത്ര​യാ​ണ്. 25നു ​രാ​വി​ലെ ഏ​ഴി​ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് 29നു ​രാ​ത്രി ഒ​ന്പ​തി​നു തി​രി​ച്ചെ​ത്തും. യാ​ത്ര, താ​മ​സം, പ്ര​വേ​ശ​ന​ഫീ​സ്, ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പ​ടെ ഒ​രാ​ൾ​ക്ക് 16,480 രൂ​പ​യാ​ണു നി​ര​ക്ക്. ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, റാ​മോ​ജി ഫി​ലിം സി​റ്റി ഉ​ൾ​പ്പ​ടെ 12 പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണു സ​ന്ദ​ർ​ശി​ക്കു​ക. ഇ​തി​നു​പു​റ​മേ നീ​ല​ക്കു​റി​ഞ്ഞി ​പൂ​ത്തു​നി​ൽ​ക്കു​ന്ന മൂ​ന്നാ​റി​ലെ ചൊ​ക്ര​മു​ടി, ആ​റ​ൻ​മു​ള പാ​ർ​ഥ​സാ​ര​ഥി​ക്ഷേ​ത്ര​ദ​ർ​ശ​ന​വും വ​ള്ള​സ​ദ്യ​യും, മ​ല​ക്ക​പ്പാ​റ, ഗു​രു​വാ​യൂ​ർ, കേ​ര​ള​പ​ഴ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

District News

നെ​ല്ലി​യാ​മ്പ​തി​യി​ൽ മ​ഴ​ക്കു​റ​വ്; തേ​യി​ല, കാ​പ്പി ഉ​ത്പാ​ദ​നം ഇ​ടി​യു​ന്നു

നെ​ല്ലി​യാ​മ്പ​തി: മ​ഴ​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ നെ​ല്ലി​യാ​മ്പ​തി​യി​ലെ തേ​യി​ല, കാ​പ്പി കൃ​ഷി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ.

പ​തി​വാ​യി മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന ഓ​ഗ​സ്റ്റ്- സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ തേ​യി​ല​ച്ചെ​ടി​ക​ളി​ൽ കൊ​ളു​ന്തി​ന്‍റെ വ​ള​ർ​ച്ച കു​റ​ഞ്ഞ​താ​ണ് ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന​ത്.

കാ​പ്പി കൃ​ഷി​യി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​ന് കൊ​ളു​ന്ത് ല​ഭി​ക്കാ​ത്ത​ത് തേ​യി​ല ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

ഇ​തി​നു​പു​റ​മെ, ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ​ക് ല​ഭി​ക്കു​ന്ന​തി​ന് ഉ​യ​ർ​ന്ന​വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന​തും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ മ​റ്റു കൃ​ഷി​ക​ളു​ടെ​യും സ്ഥി​തി ആ​ശ്വാ​സ​ക​ര​മ​ല്ല. മ​ഴ​യെ ആ​ശ്ര​യി​ച്ച് വ​ള​രു​ന്ന വി​ള​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഈ​ർ​പ്പം മ​ണ്ണി​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ല​സേ​ച​നം ആ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ണ്ട്.

പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നെ​ല്ലി​യാ​മ്പ​തി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ന​യ്ക്ക​ൽ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
ഓ​റ​ഞ്ച് തൈ​ക​ൾ ഉ​ണ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ൻ ക​ടു​ത്ത പ​രി​ശ്ര​മ​മാ​ണ് ഇ​വി​ടെ വേ​ണ്ടി​വ​രു​ന്ന​ത്. മ​ഴ​ക്കു​റ​വി​ന്‍റെ പ്ര​തി​ഫ​ല​നം നെ​ല്ലി​യാ​മ്പ​തി​യു​ടെ ജ​ല​സ്രോ​ത​സു​ക​ളി​ലും പ്ര​ക​ട​മാ​ണ്.

മേ​ഖ​ല​യി​ലെ പ്ര​ധാ​ന ചോ​ല​ക​ളി​ൽ പ​ല​തും വ​റ്റി​ത്തു​ട​ങ്ങി. ഓ​ഗ​സ്റ്റ്- സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി സ​ജീ​വ​മാ​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും ചെ​റി​യ നീ​രൊ​ഴു​ക്ക് മാ​ത്ര​മാ​ണുള്ളത്.

District News

ഗു​രു​വാ​യൂ​രി​ൽ റി​ക്കാ​ർ​ഡ് വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ച​രി​ത്ര​ത്തി​ലി​ടം​നേ​ടി 420 വ​ധൂ​വ​ര​ന്മാ​ർ മി​ന്നു​ചാ​ർ​ത്തി പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ചി​ങ്ങ​മാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ന്ന 416 എ​ന്ന വി​വാ​ഹ റി​ക്കാ​ർ​ഡാ​ണ് അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന​ലെ 420 വി​വാ​ഹ​ങ്ങ​ളോ​ടെ മ​റി​ക​ട​ന്ന​ത്. ദേ​വ​സ്വം-​പൊ​ലി​സ്-​ഫ​യ​ർ​ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും തി​ര​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു.

പു​ല​ർ​ച്ചെ നാ​ലി​ന് ഒ​ന്നാം ന​മ്പ​ർ മ​ണ്ഡ​പ​ത്തി​ലാ​ണ് വി​വാ​ഹം തു​ട​ങ്ങി​യ​ത്. മം​ഗ​ള​വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ തു​ട​ർ​ന്ന് മ​റ്റ് അ​ഞ്ചു മ​ണ്ഡ​പ​ങ്ങ​ളി​ലും വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. രാ​വി​ലെ ഏ​ഴോ​ടെ 160 വി​വാ​ഹ​ങ്ങ​ളും 8.30 ന് 230 ​വി​വാ​ഹ​ങ്ങ​ളും ക​ട​ന്നു. 10.30ന് 360 ​വി​വാ​ഹ​ങ്ങ​ളും ന​ട​ന്നു. ഉ​ച്ച​പൂ​ജ​യ്ക്ക് ന​ട​യ​ട​ക്കു​ന്ന​തി​നു മു​മ്പാ​യി വി​വാ​ഹ​ത്തി​ര​ക്കൊ​ഴി​ഞ്ഞു.

ഭ​ക്ത​ർ​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടാ​തെ​യാ​ണ് ഇ​ത്ര​യും വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​ത്. മേ​ൽ​പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​നു തെ​ക്കു ഭാ​ഗ​ത്താ​യി വ​ധൂ​വ​ര​ന്മാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വി​ശ്ര​മി​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

തെ​ക്കേ​ന​ട​യി​ൽ ക്ഷേ​ത്ര​മ​തി​ലി​ലെ ചു​മ​ർ​ചി​ത്ര​ത്തി​നു മു​ന്നി​ലും കൂ​വ​ള​ത്തി​നു സ​മീ​പ​വും കേ​ശ​വ പ്ര​തി​മ​യ്ക്ക് മു​ന്നി​ലും മ​ര​പ്ര​ഭു​വി​ന് മു​ന്നി​ലു​മെ​ല്ലാം ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് വ​ധൂ​വ​ര​ന്മാ​രു​ടെ തി​ര​ക്കാ​യി​രു​ന്നു. സ​ൽ​ക്കാ​ര​ത്തി​ന് ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​യു​ട​നെ സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​പോ​യി.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ് വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ​തു മു​ത​ൽ ഉ​ച്ച​വ​രെ മേ​ൽ​നോ​ട്ടം​വ​ഹി​ച്ച് മ​ണ്ഡ​പ​ങ്ങ​ൾ​ക്കു സ​മീ​പം​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്രം ഡി​എ എം. ​രാ​ധ, മാ​നേ​ജ​ർ എ.​വി. പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ ഭ​ക്ത​ർ​ക്ക് സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി. നി​ല​വി​ലെ പൊ​ലി​സി​നു പു​റ​മേ നൂ​റോ​ളം പൊ​ലി​സു​കാ​രെ അ​ധി​ക​മാ​യി ക്ഷേ​ത്ര​ന​ഗ​രി​യി​ൽ വി​ന്യ​സി​ച്ചി​രു​ന്നു. മോ​ഷ​ണ​ങ്ങ​ളും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും ത​ട​യു​ന്ന​തി​ന് മ​ഫ്തി പൊ​ലി​സി​നെ​യും നി​യോ​ഗി​ച്ചു.

സ്പോ​ട്ട് ബു​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ 443 വി​വാ​ഹ​ങ്ങ​ളാ​ണ് ശീ​ട്ടാ​ക്കി​യി​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ എ​സി​പി എം. ​സു​രേ​ന്ദ്ര​ൻ, ടെ​മ്പി​ൾ പൊ​ലി​സ് എ​സ്എ​ച്ച്ഒ കെ.​ജി. ജ​യ​പ്ര​ദീ​പ്, എ​സ്ഐ കൃ​ഷ്‌​ണ​കു​മാ​ർ, ദേ​വ​സ്വം സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്.

District News

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വേ​ശ​നം കീറാമുട്ടി പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ വീ​ണ്ടും സ​മ​ര​കാ​ഹ​ളം

വ​ട​ക്ക​ഞ്ചേ​രി: ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ഇ​ന്നു​മു​ത​ൽ പ്ര​തി​ഷേ​ധ ശ​ബ്ദ​ങ്ങ​ളു​യ​രും. വൈ​കീ​ട്ട് അ​ഞ്ചി​ന് വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ​വേ​ദി​യും വ്യാ​പാ​രി സം​ര​ക്ഷ​ണ സ​മി​തി​യു​മാ​ണ് പ്ര​തി​ഷേ​ധ​മാ​യി ആ​ദ്യം രം​ഗ​ത്തു​വ​രു​ന്ന​ത്.

നാ​ളെ രാ​വി​ലെ 10ന് ​പ​ന്ത​ലാം​പാ​ടം സം​യു​ക്ത സ​മ​ര​സ​മി​തി​യും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റും സം​യു​ക്ത​മാ​യി ടോ​ൾ​പ്ലാ​സ ഉ​പ​രോ​ധി​ക്കും. ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​ന് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും എം​പി, എം​എ​ൽ​എ​മാ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ, ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ടോ​ൾ​ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​മെ​ന്നു സം​യു​ക്ത സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ജോ​ർ​സി ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​ലീ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

നടപ്പാക്കാത്ത തീരുമാനങ്ങൾ

ഏ​ഴ​ര കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലെ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് പു​തു​താ​യി വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​മാ​നു​സൃ​ത​മാ​യി പ​ന്നി​യ​ങ്ക​ര​യി​ൽ സൗ​ജ​ന്യ ടോ​ൾ​പാ​സ് താ​മ​സം​കൂ​ടാ​തെ അ​നു​വ​ദി​ക്കു​ക, മാ​സ​പാ​സ് എ​ടു​പ്പി​ക്കാ​ൻ സൗ​ജ​ന്യ​പാ​സ് ന​ട​പ​ടി​ക​ൾ മെ​ല്ലേ​പോ​ക്കി​ലാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, നി​ല​വി​ൽ സൗ​ജ​ന്യ ടോ​ൾ​പാ​സ് ല​ഭി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ഉ​ട​മ​ക​ൾ മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പാ​സ് പു​തു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഇ​ല്ലാ​താ​ക്കു​ക. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഒ​റ്റ​ത​വ​ണ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക, നാ​ലു ച​ക്ര വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷ​ക​ളാ​യി പ​രി​ഗ​ണി​ച്ച് സൗ​ജ​ന്യ പാ​സ് ന​ൽ​കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും മു​സ്ലീം ക്രി​സ്ത്യ​ൻ പ​ള്ളി​യു​മു​ള്ള പ​ന്ത​ലാം​പാ​ടം സ്കൂ​ൾ സ്റ്റോ​പ്പി​ൽ മി​നി അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് ക​ള​ക്ട്രേ​റ്റി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ​ടു​ത്തി​രു​ന്ന​ത്.
ഈ ​ആ​വ​ശ്യ​ങ്ങ​ളി​ലാ​ണ് ടോ​ൾ​സ​മ​ര​ങ്ങ​ൾ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ഷ്ട്രീയ പാ​ർ​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രും സ​മ​ര​ത്തി​നെ​ത്തും. എം​പി, എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും വി​ഷ​യ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.

District News

തീ​പി​ടി​ച്ച ലോ​റി​യും കോ​ഴി​ത്തീ​റ്റ​യും മാ​റ്റി​യി​ല്ല സ​ത്രം​കാ​വ് ദു​ർ​ഗ​ന്ധ​മ​യം

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ സ​ത്രം​കാ​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യി​ലെ കോ​ഴി​ത്തീ​റ്റ​യു​ടെ ദു​ർ​ഗ​ന്ധ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ.

ര​ണ്ടാ​ഴ്ച​മു​ൻ​പ് കാ​ഞ്ഞി​ക്കു​ളം സ​ത്രം​കാ​വ് സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ക​ത്തു​ക​യും ലോ​റി​ഡ്രൈ​വ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ഴ്ച​ക​ളാ​യി​ട്ടും തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ച ലോ​റി​യും അ​തി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം​ചെ​യ്യാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്. തീ​പി​ടി​ച്ച ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ത്തീ​റ്റ​യാ​ണ് ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണം.

സ​മീ​പ​ത്തെ സ​ഹ​ക​ര​ണ​ബാ​ങ്ക്, ക​ട​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​വി​ധം ദു​ർ​ഗ​ന്ധ​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്.

മ​ഴ​പെ​യ്താ​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ത്ര​യും​വേ​ഗം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

District News

അ​പ​ക​ട​പ​ര​മ്പ​ര​: ഭ​യ​ന്ന് വാ​ണി​യം​പാ​റ, പ​ന്ത​ലാം​പാ​ടം നി​വാ​സി​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട​ങ്ങ​ളു​ടെ തു​ട​ർ​ക്ക​ഥ​ക​ളാ​ണ് ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ടം, വാ​ണി​യം​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ദി​നം​പ്ര​തി​യെ​ന്നോ​ണ​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ വാ​ണി​യം​പാ​റ സ്റ്റോ​പ്പി​ൽ തൃ​ശൂ​ർ ലൈ​നി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പാ​ഞ്ഞു​ക​യ​റി ബ​സ് കാ​ത്തു​നി​ന്നി​രു​ന്ന ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു.

ഭാ​ര്യ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ അ​തി​ദാ​രു​ണ​മാ​യ സം​ഭ​വ​മാ​ണു​ണ്ടാ​യ​ത്. മ​തി​യാ​യ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളോ വെ​ളി​ച്ച​മോ ഇ​ല്ലാ​തെ​യു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ പാ​ത നി​ർ​മാ​ണ​വും മേ​ൽ​പാ​ല നി​ർ​മാ​ണ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണ​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പ​ന്ത​ലാം​പാ​ട​ത്ത് പെ​ട്രോ​ൾ​പ​മ്പി​നു​സ​മീ​പം അ​ഞ്ചു​കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ടം ന​ട​ന്ന​ത്. ഒ​രു കാ​റി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റു​ക​ൾ​ക്കെ​ല്ലാം വേ​ഗ​ത കു​റ​വാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് അ​ന്ന് ഒ​ഴി​വാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള സ്പീ​ഡ് ലൈ​നി​ൽ അ​ല​ക്ഷ്യ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഡി​വൈ​ഡ​റു​ക​ളാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വാ​ണി​യം​പാ​റ​യി​ൽ റോ​ഡു​നി​ർ​മാ​ണ​ത്തി​നാ​യി അ​ടു​ക്കി​വ​ച്ചി​രു​ന്ന കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ളി​ൽ കാ​റി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് പൊ​ലി​സ് ഇ​ട​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ പാ​ഞ്ഞു​പോ​കു​ന്ന റോ​ഡി​ൽ അ​ട്ടി​യി​ട്ടു​വ​ച്ചി​രു​ന്ന ഡി​വൈ​ഡ​റു​ക​ളി​ൽ കു​റെ​യെ​ല്ലാം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ൽ മേ​ൽ​പാ​ലം പ​ണി​ക​ൾ ന​ട​ക്കു​ന്ന വാ​ണി​യം​പാ​റ​യി​ൽ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ലൈ​നു​ക​ളി​ലെ​ല്ലാം ഇ​പ്പോ​ൾ ഇ​ത്ത​രം കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ളാ​ണ് ദീ​ർ​ഘ​ദൂ​രം നി​ര​ത്തി​യി​ട്ടു​ള്ള​ത്.

ഇ​വി​ടെ​യെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​വ​രി ഗ​താ​ഗ​ത​മാ​ണ്. ഒ​രു​മാ​സം​മു​മ്പാ​ണ് വാ​ണി​യം​പാ​റ നീ​ലി​പ്പാ​റ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​നി​ടി​ച്ച് ര​ണ്ടു​വി​ദ്യാ​ർ​ഥി​നി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. സ്കൂ​ൾ​വി​ട്ട് റോ​ഡ​രി​കി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്കു പോ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​രു​വ​ർ​ഷം​മു​മ്പ് നീ​ലി​പ്പാ​റ​യി​ൽ ടി​വി ചാ​ന​ലി​ന്‍റെ കാ​റ​ടി​ച്ച് പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച അ​പ​ക​ട​വു​മു​ണ്ടാ​യി. ദി​നം​പ്ര​തി​യെ​ന്നോ​ണം തു​ട​രു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് പു​റ​മേ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന വി​ധ​മു​ള്ള അ​പ​ക​ട​ങ്ങ​ൾ വാ​ണി​യം​പാ​റ, പ​ന്ത​ലാം​പാ​ടം ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന​ത്.

District News

പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ൽ ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ഖ്യാ​പ​നം

കോ​യ​മ്പ​ത്തൂ​ർ: അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​യ​മ്പ​ത്തൂ​ർ പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

പാ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പൊ​ള്ളാ​ച്ചി മി​റാ​ക്കി​ൾ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും ചീ​ഫ് സ​യ​ന്‍റി​സ്റ്റു​മാ​യ പ്ര​ഫ.​ഡോ. പ്ര​ദീ​പ് നാ​യ​ർ പ്ര​കൃ​തി​ദ​ത്ത ആ​രോ​ഗ്യ​ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഡോ. ​അ​നു​ഷ ര​വി ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ല​ക്ഷ്മ​ണ​ൻ ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

District News

ജെ​ൻ​ഡ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി

പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റേ​യും ജി​ല്ലാ ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ജെ​ൻ​ഡ​ർ ടോ​ക്‌​സ് ടു​ഡേ' ജെ​ൻ​ഡ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​ല വി​മ​ൻ​സ് സ്റ്റ​ഡീ​സ് സ്പെ​ഷ​ലി​സ്റ്റ് ഡോ.​ആ​ർ.​എം. അ​മൃ​ത്‌​രാ​ജ്, ലൈ​ഫ് സ്കി​ൽ ആ​ൻ​ഡ് സോ​ഫ്റ്റ് സ്കി​ൽ ഫെ​സി​ലി​റ്റേ​റ്റ​ർ എം. ​പ്ര​സാ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ. വി​മ​ൽ രാ​ജ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​സി​ന്ധു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ.​കെ. ഷീ​ലാ​ദേ​വി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പി. ​അ​നി​ൽ​കു​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ വു​മ​ൺ എം​പ​വ​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ എ. ​അ​ജി​ത, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. അ​നു​രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​മ്യൂ​ണി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, സ്നേ​ഹി​ത ജീ​വ​ന​ക്കാ​ർ, മ​റ്റ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ ച​ട്ടം- 2026: ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

മ​ല​ന്പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ ച​ട്ടം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സി. ഉ​ദ​യ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കാ​ർ​ത്തി​കേ​യ​ൻ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ. ഷോ​ബി​ത, ജോ​യി​ന്‍റ് ബി​ഡി​ഒ ഫൈ​സ​ൽ, വി​ഇ​ഒ മ​ധു​സൂ​ദ​ന​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​സ​ൻ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

ഇ​ര​ഞ്ഞി​മ​ന്ദ​ത്ത് നി​ര​ങ്ങി​നീ​ങ്ങി വാ​ഹ​ന​ങ്ങ​ൾ ഈ റോ​ഡി​നു ശാ​പ​മോ​ക്ഷ​മി​ല്ലേ..?

കൊ​ല്ല​ങ്കോ​ട്: കോ​വി​ല​കം​മൊ​ക്കി​നു സ​മീ​പ​ത്തെ ഇ​ര​ഞ്ഞി​മ​ന്ദ​ത്ത് ത​ക​ർ​ന്ന റോ​ഡ് വാ​ഹ​ന, കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി​യാ​യി.

റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ട​ക്കു​ഭാ​ഗം​കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി​ട്ടു​ണ്ട്.

ഈ ​സ്ഥ​ല​ത്ത് റോ​ഡി​ന​ടി​യി​ലൂ​ടെ പോ​വു​ന്ന പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി ജ​ല​ചോ​ർ​ച്ച​യു​ണ്ടാ​കു​ന്ന​തു കാ​ര​ണ​മാ​ണ് പ​ല​ത​വ​ണ മെ​റ്റ​ലി​ട്ടി​ടും വീ​ണ്ടും ത​ക​രു​ന്ന​ത്. പ്ര​ദേ​ശ​ത്തേ​ത്ത് ഇ​ടു​ങ്ങി​യ റോ​ഡെ​ന്ന​തും യാ​ത്രാ​പ്ര​ശ്‌​നം സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്.

ഈ ​സ്ഥ​ല​ത്താ​ണ് ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ഠി​ക്കു​ന്ന യോ​ഗി​നി​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ള്ള​ത്. റോ​ഡ് ത​ക​ർ​ച്ച കാ​ര​ണം വ​ള​ഞ്ഞും തി​രി​ഞ്ഞും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കാ​ൽ​ന​ട​യാ​ത്ര ര​ക്ഷി​താ​ക്ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ക​യാ​ണ്.

തൃ​ശൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന​പാ​ത​യെ​ന്ന​തി​നാ​ൽ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ നൂ​റു​ക​ണ​ക്കി​നു ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും രാ​പ്പ​ക​ൽ ഇതിലൂടെ പോകുന്നുണ്ട്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ അ​റി​യാ​മെ​ങ്കി​ലും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ മൗ​നം തു​ട​രു​ന്ന​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ഏ​റി​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ​മാ​സം സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് പ​ല്ല​ശ​ന സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രിച്ച അ​പ​ക​ട​വും ഇ​ര​ഞ്ഞി​മ​ന്ദ​ത്ത് ഉണ്ടായി.

District News

മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ ഓ​ഫി​സി​ന് മു​ന്നി​ൽ ചൂ​ട്ടുക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു 

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ ഇ​രു​ട്ടി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ സൗ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ ഇ​രി​ട്ടി​യി​ലെ ഓ​ഫി​സി​ലേ​ക്ക് ചൂ​ട്ടു ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ഷേ​ധ ജ്വാ​ല യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ൻ വാ​സു​ദേ​വ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ കെ.​ബി. പ്ര​ജി​ൽ, ഇ​രി​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ര​ജീ​ഷ്, വി.​എം. പ്ര​ശോ​ഭ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

District News

ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് കി​രീ​ടം ത​ല​ശേ​രി അ​ത്‌​ല​റ്റി​ക് ക്ല​ബി​ന്

ത​ല​ശേ​രി: മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ത​ല​ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു വ​ന്ന ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് കാ​യി​ക കി​രീ​ടം ത​ല​ശേ​രി അ​ത്‌​ല​റ്റി​ക് ക്ല​ബ്. 190 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 273 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ത​ല​ശേ​രി അ​ത്‌​ല​റ്റി​ക് ക്ല​ബ് ജേ​താ​ക്ക​ളാ​യ​ത്. ക​ണ്ണൂ​ർ അ​ത്‌​ല​റ്റി​ക് അ​ക്കാ​ഡ​മി 238 പോ​യി​ന്‍റ​ക​ൾ നേ​ടി റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 144 പോ​യി​ന്‍റു​ക​ൾ നേ​ടി​യ ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ് സ്പോ​ർ​ട്സ് മൂ​ന്നാം സ്ഥാ​ന​വും 100 പോ​യി​ന്‍റ​ക​ളോ​ടെ ത​ല​ശേ​രി ക്ലാ​സി​ക് അ​ത്‌​ല​റ്റി​ക് ക്ല​ബ് നാ​ലാം സ്ഥാ​ന​വും നേ​ടി.

ചെ​റു​പു​ഴ മീ​ന്തു​ള്ളി ക്യാ​പ്റ്റ​ൻ അ​ക്കാ​ഡ​മി 93 പോ​യി​ന്‍റും ത​ല​ശേ​രി സാ​യ് 85 പോ​യി​ന്‍റു​ക​ളു നേ​ടി. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ പ​ത്ത് മീ​റ്റ് റി​ക്കാ​ർ​ഡു​ക​ള​ട​ക്കം മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ആ​കെ 36 റി​ക്കാ​ർ​ഡു​ക​ളാ​ണ് പി​റ​ന്ന​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ അ​ത്‌​ല​റ്റി​ക് അ​ക്കാ​ഡ​മി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. മീ​ന്തു​ള്ളി ക്യാ​പ്റ്റ​ൻ അ​ക്കാ​ഡ​മി ര​ണ്ടാം സ്ഥാ​ന​വും ത​ല​ശേ​രി അ​ത്‌​ല​റ്റി​ക് ക്ല​ബ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ത​ല​ശേ​രി അ​ത്‌​ല​റ്റി​ക് ക്ല​ബ്, ക​ണ്ണൂ​ർ അ​ത്‌​ല​റ്റി​ക് അ​ക്കാ​ഡ​മി, ക്യാ​പ്റ്റ​ൻ മീ​ന്തു​ള്ള എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ഖി​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ല അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഒ​ബ്സെ​ർ​വ​ർ പി. ​നാ​രാ​യ​ണ​ൻ കു​ട്ടി, സെ​ക്ര​ട്ട​റി യു.​ഷാ​ജി, ട്ര​ഷ​റ​ർ കെ.​കെ ഷ​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ ജേ​താ​ക്ക​ൾ ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ക്ര​മ​ത്തി​ൽ. അ​ണ്ട​ർ 20 മെ​ൻ: ക​ണ്ണൂ​ർ അ​ത്‌​ല​റ്റി​ക് അ​ക്കാ​ഡ​മി,ത​ല​ശേ​രി അ​ത്‌​ല​റ്റി​ക് ക്ല​ബ്, ക്യാ​പ്റ്റ​ൻ മീ​ന്തു​ള്ളി. അ​ണ്ട​ർ 20 വു​മെ​ൻ: ക​ണ്ണൂ​ർ അ​ത്‌​ല​റ്റി​ക് അ​ക്കാ​ഡ​മി, ക്ലാ​സി​ക് അ​ത്‌​ല​റ്റി​ക്സ് ക്ല​ബ് ത​ല​ശേ​രി, ത​ല​ശേ​രി അ​ത്‌​ല​റ്റി​ക്സ് ക്ല​ബ്.. അ​ണ്ട​ർ 18 ബോ​യ്സ്: ത​ല​ശേ​രി അ​ത്‌​ല​റ്റി​ക്സ് ക്ല​ബ്, ജി​എ​ച്ച്എ​സ്എ​സ് ക​ട​ന്ന​പ്പ​ള്ളി, ഫാ​സ​റ്റ് അ​ക്കാ​ഡ​മി ക​ങ്കോ​ൽ. അ​ണ്ട​ർ 18 ഗേ​ൾ​സ്: ജി​വി​എ​ച്ച്എ​സ്എ​സ് സ്‌​പോ​ർ​ട്സ് ക​ണ്ണൂ​ർ, ത​ല​ശേ​രി അ​ത്‌​ല​റ്റി​ക്സ് ക്ല​ബ്, സാ​യി ത​ല​ശേ​രി. അ​ണ്ട​ർ 16 ബോ​യ്സ്: ക്ലാ​സി​ക് അ​ത്‌​ല​റ്റി​ക്സ് ക്ല​ബ് ത​ല​ശേ​രി, അ​ൽ​ഫോ​ൻ​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ കീ​ഴ്പള്ളി, റിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വാ​രം​ക​ട​വ്. അ​ണ്ട​ർ 16 ഗേ​ൾ​സ്: സാ​യി ത​ല​ശേ​രി, ജി​വി​എ​ച്ച്എ​സ്എ​സ് സ്‌​പോ​ർ​ട്സ് ക​ണ്ണൂ​ർ, ത​ല​ശേ​രി അ​ത്‌​ല​റ്റി​ക്സ് ക്ല​ബ്. അ​ണ്ട​ർ 14 ബോ​യ്സ്: ക്ലാ​സി​ക് അ​ത്‌​ല​റ്റി​ക്സ് ക്ല​ബ് ത​ല​ശേ​രി, ജി​എ​ച്ച്എ​സ്എ​സ് ക​ട​ന്ന​പ്പ​ള്ളി, ക​ണ്ണൂ​ർ അ​ത്‌​ല​റ്റി​ക് അ​ക്കാ​ഡ​മി. അ​ണ്ട​ർ 14 ഗേ​ൾ​സ്: ജി​വി​എ​ച്ച്എ​സ്എ​സ് സ്‌​പോ​ർ​ട്സ് ക​ണ്ണൂ​ർ, ത​ല​ശേ​രി അ​ത്‌​ല​റ്റി​ക്സ് ക്ല​ബ്, പി​ആ​ർ​എം​എ​ച്ച്എ​സ്എ​സ് പാ​നൂ​ർ.

District News

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ക​രാ​റി​ലാ​യി; പാ​ൽ​ചുര​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

പാ​ൽ​ച്ചു​രം: കൊ​ട്ടി​യൂ​ർ പാ​ൽ​ചുരം ബോ​യ്സ് ടൗ​ൺ റോ​ഡി​ൽ ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പം ര​ണ്ടു കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ യ​ന്ത്ര​ത്ത​ക​രാ​റ് കാ​ര​ണം കു​ടു​ങ്ങി. ഇ​തേ തു​ട​ർ​ന്ന് ചു​രം​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.
ബ​സു​ക​ൾ റോ​ഡി​ന് കു​റു​കെ നീ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ത​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​ലി​യ വാ​ഹ​ന​ങ്ങ​ളെ മാ​ന​ന്ത​വാ​ടി - പേ​രി​യ - നെ​ടും​പൊ​യി​ൽ​ചു​രം വ​ഴി തി​രി​ച്ചു​വി​ട്ടാ​ണ് ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ച​ത്. രാ​ത്രി​യോ​ടെ ബ​സു​ക​ൾ മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

District News

ദേ​ശീ​യപാ​ത​യി​ലെ സു​ര​ക്ഷി​ത യാ​ത്ര; ജി​ല്ലാ ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത​യി​ല്‍ അ​പ​ക​ട​ര​ഹി​ത സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച ഹൈ​വേ സേ​ഫ്റ്റി ടാ​സ്‌​ക് ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജി​ന്‍റെ നേ​തൃ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ള​പ​ട്ട​ണം മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ബ​സ്‌​ബേ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്, അ​പ​ക​ട​സാ​ധ്യ​താ മേ​ഖ​ല​ക​ള്‍, സൂ​ച​നാ​ബോ​ര്‍​ഡു​ക​ള്‍, റി​ഫ്ല​ക്ട​റു​ക​ൾ, സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ക​ള​ക്ട​റു​ടെ സം​ഘ​വും പ​രി​ശോ​ധി​ച്ചു.

അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ധ​ര്‍​മ​ശാ​ല മു​ത​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത ഭാ​ഗ​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ര​ത്‌​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

District News

സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​ക​ണം: ടി.​ഒ. മോ​ഹ​ന​ന്‍ ‌

ക​ണ്ണൂ​ർ: പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ള്‍ മു​ത​ല്‍ ത​ന്നെ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്കും മി​ക​ച്ച ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്നും എ​ങ്കി​ല്‍ മാ​ത്ര​മേ കാ​യി​ക മേ​ഖ​ല​യി​ല്‍ മു​ന്നേ​റ്റം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ. 68-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗ്രൂ​പ്പ് ഒ​ന്ന് ഗെ​യിം​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് മു​ണ്ട​യാ​ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ന​മ്മു​ടെ രാ​ജ്യ​ത്തി​ന് രാ​ജ്യാ​ന്ത​ര സ്‌​പോ​ര്‍​ട്‌​സ്- ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ങ്കി​ല്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ക​യും സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റ​ഇ ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ജ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്മ​ശ്രീ പി.​ആ​ര്‍. ശ്രീ​ജേ​ഷ് മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. 2036ലെ ​ഒ​ളി​ന്പി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ വേ​ദി​യാ​കു​മ്പോ​ള്‍ അ​ന്ന​ത്തെ വി​ജ​യ പോ​ഡി​യ​ത്തി​ല്‍ മെ​ഡ​ലു​മാ​യി നി​ല്‍​ക്കു​ന്ന​ത് സ്വ​പ്‌​നം കാ​ണു​ക​യും അ​തി​നാ​യി പ്ര​യ​ത്‌​നി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് പി.​ആ​ർ.​ശ്രീ​ജേ​ഷ് പ​റ​ഞ്ഞു.
ഡ​യ​റ്റ് പ്രി​സി​പ്പ​ൽ ഡോ. ​എ​സ്. കെ ​ജ​യ​ദേ​വ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ഖി​ല്‍, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് ഓ​ര്‍​ഗ​നൈ​സ​ര്‍ അ​ജി​ത് വ​ര്‍​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് സ്‌​പോ​ര്‍​ട്‌​സ് ഓ​ര്‍​ഗ​നൈ​സ​ര്‍ ഒ​ളി​മ്പ്യ​ന്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ്, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹാ​ഷിം കാ​ട്ടാ​മ്പ​ള്ളി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ല്‍ ക​രീം, ഡി​ഇ​ഒ​മാ​രാ​യ വി. ​ദീ​പ, എം.​പി ജീ​വ, റ​വ​ന്യു ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി സി.​എം. നി​ധി​ന്‍, പി.​എ​സ്. അ​ഖി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മ​ത്സ​ര​വേ​ദി​യാ​യ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച് മ​ത്സ​ര​ങ്ങ​ൾ കാ​ണു​ക​യും കാ​യി​ക​താ​ര​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

District News

വില ഉയർന്നിട്ടും മലയോരത്തെ നാളികേര കർഷകർ ആശങ്കയിൽ

ഇ​രി​ട്ടി: നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല ഉ​യ​ർ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും നാ​ളി​കേ​ര കൃ​ഷി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​ച്ച​തും തെ​ങ്ങു​ക​ളി​ലെ രോ​ഗ​ബാ​ധ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ത്യ​സ​മ​യ​ത്ത് തേ​ങ്ങ പ​റി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൂ​ലി വ​ർ​ധി​ച്ച​തും ക​ർ​ഷ​ക​രു​ടെ ചെ​ല​വ് ഉ​യ​ർ​ത്തു​ന്നു. വ​ളം, കീ​ട​നാ​ശി​നി, മ​റ്റ് കാ​ർ​ഷി​ക സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധ​ന​യും ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ്ക്കു പി​ന്നാ​ലെ​യു​ള്ള വ​ര​ൾ​ച്ച​യും കാ​റ്റും തെ​ങ്ങു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തെ​ങ്ങു​ക​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ രോ​ഗ​ങ്ങ​ളും കീ​ട​ബാ​ധ​യും വ്യാ​പി​ക്കു​ന്ന​തോ​ടെ ഉ​ത്പാ​ദ​നം കു​റ​യു​ക​യാ​ണ്.

വി​ല കയറി.. പക്ഷേ..

നാ​ളി​കേ​ര​വി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​ന​ച്ചെ​ല​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന വ​രു​മാ​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ലും വി​പ​ണി​യി​ലെ വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. തെ​ങ്ങ് കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റു വി​ള​ക​ളി​ലേ​ക്ക് മാ​റു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു​ണ്ട്. ദീ​ർ​ഘ​കാ​ലം പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ തെ​ങ്ങു​കൃ​ഷി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഉ​റ​പ്പി​ല്ലാ​ത്ത​താ​ണ് പ​ല​രെ​യും കൃ​ഷി​യി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്ന​ത്.

നാ​ളി​കേ​ര ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ താ​ങ്ങു​വി​ല, രോ​ഗ​ബാ​ധ​ക്കെ​തി​രാ​യ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധം, വ​ളം–​കീ​ട​നാ​ശി​നി​ക​ൾ​ക്ക് സ​ബ്സി​ഡി, തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല വ​ർ​ധ​ന മാ​ത്രം ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും കൃ​ഷി നി​ല​നി​ർ​ത്താ​ൻ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

District News

മ​ല​യോ​രം ചു​ട്ടു​പൊ​ള്ളു​ന്നു

പെ​രു​മ്പ​ട​വ്: വേ​ന​ലി​നെ വെ​ല്ലു​ന്ന ചൂ​ടി​ൽ മ​ല​യോ​രം പൊ​ള്ളു​ന്നു. ഇ​ട​വി​ട്ട് മ​ഴ പെ​യ്യേ​ണ്ട സ​മ​യ​ത്ത് കൊ​ടും​വ​ര​ൾ​ച്ച​യി​ൽ മ​ണ്ണ് തി​ള​യ്ക്കു​ക​യാ​ണ്. ന​ന​വു​കി​ട്ടാ​തെ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞ് നി​ലം​പൊ​ത്തു​ന്നു. നാ​മ്പി​ട്ട പ​ച്ച​ക്ക​റി തൈ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട്ട കൃ​ഷി​ക​ൾ ഭൂ​രി​ഭാ​ഗ​വും മ​ഴ ല​ഭി​ക്കാ​തെ ഉ​ണ​ങ്ങി ന​ശി​ച്ചു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ അ​സ​ഹ്യ​മാ​യ ചൂ​ടി​നൊ​പ്പം രാ​ത്രി​യി​ലും താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ത​ള​ർ​ത്തു​ക​യാ​ണ്. ചൂ​ട് ക​ടു​ത്ത​തോ​ടെ ചെ​ടി​ക​ളി​ലും വി​ള​ക​ളി​ലും വി​വി​ധ​ത​രം രോ​ഗ​ബാ​ധ​ക​ളു​ടെ തീ​വ്ര​ത​യും ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്.

എ​ള​മ്പേ​രം പാ​റ, കൂ​വേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ൽ​ക്കൃ​ഷി​യെ​യും ച​പ്പാ​ര​പ്പ​ട​വ്, ന​ടു​വി​ൽ, ആ​ല​ക്കോ​ട്, എ​ര​മം കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​കൃ​ഷി​ക​ളെ​യും വ​ര​ൾ​ച്ച ബാ​ധി​ച്ചു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഴ​കൃ​ഷി ന​ട​ത്തി​യ പ​ല​ർ​ക്കും വ​ലി​യ ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും കി​ണ​റു​ക​ളി​ലും വെ​ള്ളം കു​റ​ഞ്ഞു​തു​ട​ങ്ങി. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ ക​ര​കൃ​ഷി​ക്ക് പി​ന്നാ​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​രി​യും. വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ത്ത​വ​ണ വ​ലി​യ ന​ഷ്ടം നേ​രി​ടു​ന്ന​ത്. മാ​റി​യ കാ​ലാ​വ​സ്ഥ​യി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും ധാ​ര​ണ​യി​ല്ല.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ റ​ബ​ർ മേ​ഖ​ല​യും ത​ക​ർ​ച്ച​യി​ലാ​ണ്. ക​ടു​ത്ത ചൂ​ടു മൂ​ലം റ​ബ​ർ മ​ര​ങ്ങ​ൾ ഇ​ല​പൊ​ഴി​ക്കു​ന്നു. പാ​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും അ​സ​ഹ്യ​മാ​യ ചൂ​ടും ഒ​പ്പം കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും മൂ​ലം പ​ല​രും ടാ​പ്പിം​ഗ് തു​ട​രാ​ൻ മ​ടി​ക്കു​ക​യാ​ണ്.
അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി. പാ​ൽ ഉ​ത്പാ​ദ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു. തീ​റ്റ​പ്പു​ല്ല് കൃ​ഷി​യെ​യും ചൂ​ട് ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത ചൂ​ടി​ൽ ക​ന്നു​കാ​ലി​ക​ളും ത​ള​ർ​ന്നു​വീ​ഴു​ക​യാ​ണ്.

District News

ന​ടു​റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച ലോ​റി​യു​ടെ കാ​ബി​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: അ​പ​ക​ട​മു​ണ്ടാ​ക്കി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ടോ​റ​സ് ലോ​റി​യു​ടെ കാ​ബി​ന്‍ ന​ടു​റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍. കാ​ഞ്ഞ​ങ്ങാ​ട് ടി​ബി റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ക​യാ​ണ് ഈ ​കാ​ബി​ന്‍.

ഈ ​മാ​സം ര​ണ്ടി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ ആ​റ​ങ്ങാ​ടി​യി​ല്‍ കാ​റും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കു​മ്പ​ള ഷി​റി​യ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ലോ​റി ഡ്രൈ​വ​ര്‍​ക്കെ​തി​രേ ഹൊ​സ്ദു​ര്‍​ഗ് പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ലോ​റി​യു​ടെ മു​ന്‍​ഭാ​ഗ​മാ​യ കാ​ബി​നാ​ണ് ഇ​പ്പോ​ൾ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി അ​ല​ക്ഷ്യ​മാ​യി നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. ലോ​റി​യു​ടെ ഒ​രു ഭാ​ഗം പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്‍​വ​ശ​ത്തും, കാ​ബി​ന്‍ നെ​ഹ്‌​റു സ്മൃ​തി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്തെ ടി​ബി റോ​ഡി​ലെ ന​ടു​റോ​ഡി​ലു​മാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്.

കു​ശാ​ല്‍ ന​ഗ​റി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് കാ​ബി​ന്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് ഇ​തു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വെ​ളി​ച്ച​ക്കു​റ​വു​ള്ള​തി​നാ​ല്‍ അ​പ​ക​ട സാ​ധ്യ​ത ഇ​ര​ട്ടി​യാ​കു​ക​യാ​ണ്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം ഇ​ത്ത​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ ന​ടു​റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച പൊ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് കാ​ബി​ന്‍ റോ​ഡി​ല്‍​നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ര്‍​മാ​രു​ടെ​യും ആ​വ​ശ്യം.

 

 

District News

മാ​ര​ത്ത​ണി​ല്‍ ആ​റു​ കി​ലോ​മീ​റ്റ​ര്‍ ഓ​ടി ജി​ല്ലാ ക​ള​ക്ട​ര്‍

പെ​ര്‍​ള: പ​ള്ളം സ്‌​കൈ​ബ്ലൂ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ആ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ കാ​മ്പ​യി​ന്‍റെ​യും ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത് മാ​ര​ത്ത​ണ്‍ റേ​സ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ മാ​ര​ത്തോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​തു കൂ​ടാ​തെ പ​ങ്കെ​ടു​ത്ത് ആ​റു കി​ലോ​മീ​റ്റ​ര്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്മ​ക​ജെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് വൊ​ള​മു​ഗ​ര്‍ മാ​ര​ത്ത​ണ്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക്ല​ബ്ബി​ന്‍റെ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി അ​ബ്ദു​ൾ ഖാ​ദ​ര്‍ അ​രി​യ​പ്പാ​ടി സം​ഭാ​വ​ന ന​ല്‍​കി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​കൈ​ബ്ലൂ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി. മാ​ര​ത്ത​ണ്‍ വി​ജ​യി​ക​ളാ​യ യൂ​സു​ഫ് ഷ​ഹീം, മു​ഹ​മ്മ​ദ് മു​ഹാ​സ്, ഹ​സ​ന്‍ മാ​യി​സ് എ​ന്നി​വ​ര്‍​ക്കും വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യി നി​യ​മി​ത​നാ​യ നാ​ട്ടു​കാ​ര​നും കൂ​ടി​യാ​യ വി​ശാ​ല്‍ അ​രി​യ​പ്പാ​ടി​യി​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ര്‍ വി​ത​ര​ണം ചെ​യ്തു.

ജി​ല്ല​യി​ല്‍ നി​ന്ന് കൃ​ഷി​വ​കു​പ്പി​ലേ​ക്ക് സ്ഥ​ലം​മാ​റി പോ​കു​ന്ന ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പും ന​ല്‍​കി. വാ​ര്‍​ഡ് മെം​ബ​ര്‍ എം.​എ​ച്ച്. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ല​ളി​ത സ​ന്തോ​ഷ്, പി.​എം. ഫാ​റൂ​ഖ്, ഷം​സ് പാ​ട​ല​ടു​ക്ക, സ​ന്തോ​ഷ് കു​മാ​ര്‍, ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് മൈ​ദാ​നി, മു​ഹ​മ്മ​ദ് പാ​ട​ല​ടു​ക്ക, എം.​എ.​എ​സ്. മ​ടി​ക്കേ​രി, എ.​എം. സി​റാ​ജ്, മു​സ്ത​ഫ ഒ​ള​മു​ഗ​ര്‍, മ​സ്തൂ​ക്, ക​മ​റു​ദ്ദീ​ന്‍ പാ​ട​ല​ടു​ക്ക, ജാ​ഫ​ര്‍ പാ​ട​ല​ടു​ക്ക, ഷ​രീ​ഫ് വൊ​ള​മു​ഗ​ര്‍, അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കു​ണ്ടം​കു​ഴി സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

കു​ണ്ടം​കു​ഴി: ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെ സ​ബ്ജൂ​നി​യ​ര്‍ അ​ണ്ട​ര്‍-17 വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ള്‍ കി​രീ​ടം. ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും മി​ക്‌​സ​ഡ് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി​യാ​ണ് അ​വ​ര്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ കു​ണ്ടം​കു​ഴി ര​ണ്ടാം​സ്ഥാ​നം നേ​ടി. മി​ക്‌​സ​ഡ് വി​ഭാ​ഗ​ത്തി​ല്‍ പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം​സ്ഥാ​ന​വും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ആ​ണ്‍​കു​ട്ടി​യു​ടെ മ​ത്സ​ര​ത്തി​ല്‍ കോ​ടോ​ത്ത് ഡോ. ​എ​ജി​എ​ച്ച്എ​സ്എ​സും പെ​ണ്‍​കു​ട്ടി​യു​ടെ മ​ത്സ​ര​ത്തി​ല്‍ കാ​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സ്എ​സും മൂ​ന്നാം​സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. 19, 20 തീ​യ​തി​ക​ളി​ല്‍ ഇ​ടു​ക്കി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക്ഷ​നും ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​സി. പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ എം. ​രാ​ജ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ര​തീ​ഷ് വെ​ള്ള​ച്ചാ​ല്‍, ട്ര​ഷ​റ​ര്‍ മ​നോ​ജ്കു​മാ​ര്‍ അ​മ്പ​ല​ത്ത​റ, സു​ധീ​ഷ് ബേ​ത്തൂ​ര്‍​പാ​റ, രാ​ജേ​ഷ് പാ​ണ്ടി​ക്ക​ണ്ടം, അ​മീ​ര്‍ പാ​ഷ, രാ​ധാ​കൃ​ഷ്ണ​ന്‍, എം. ​ര​ഘു​നാ​ഥ​ന്‍, എം.​വി. വേ​ണു​ഗോ​പാ​ല​ന്‍, എ. ​അ​ശോ​ക​ന്‍, കെ. ​വാ​സ​ന്തി, ബാ​ബു കോ​ട്ട​പ്പാ​റ, കെ.​എം. റീ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഉപജില്ലാ കായികമേള: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ചി​റ്റാ​രി​ക്കാ​ൽ: ഒ​ക്ടോ​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​ക​ർ​മം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ലോ​ഗോ ത​യാ​റാ​ക്കി​യ ബി​നോ​യ് ജോ​സ​ഫി​നെ ആ​ദ​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, ചി​റ്റാ​രി​ക്കാ​ൽ എ​ഇ​ഒ ജോ​യ എം. ​ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ബി​നു തോ​മ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ജ​യിം​സ് ക​ണ്ണ​ന്താ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​സു​കു​ട്ടി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ബൈ​ബി​ൾ ക​ലോ​ത്സ​വം: പു​ഞ്ച​ക്കാ​ട് ഇ​ട​വ​ക ജേ​താ​ക്ക​ൾ

നീ​ലേ​ശ്വ​രം: സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ 97 പോ​യി​ന്‍റ് നേ​ടി പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ടീം ​ജേ​താ​ക്ക​ളാ​യി. 83 പോ​യി​ന്‍റ് നേ​ടി തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും 56 പോ​യി​ന്‍റ് നേ​ടി​യ നീ​ലേ​ശ്വ​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. കാ​സ​ർ​ഗോ​ഡ് ദേ​ളി മു​ത​ൽ ക​ണ്ണൂ​ർ ഏ​ഴി​മ​ല വ​രെ​യു​ള്ള 14 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 250 ൽ​പ​രം മ​ൽ​സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു തൈ​ക്ക​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​സ് അ​വ​ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​പീ​റ്റ​ർ പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​ലോ​റ​ൻ​സ് പ​ന​ക്ക​ൽ, സി​സ്റ്റ​ർ ജി​ഷ പൈ​നാ​ട​ത്ത്, അ​ല​ൻ റോ​ഡ്രി​ഗ്ര​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പാ​ഴാ​യ​ത് കോ​ടി​ക​ള്‍, നോ​ക്കു​കു​ത്തി​യാ​യി ജ​ന​റേ​റ്റ​ര്‍

ബേ​ക്ക​ല്‍: അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര ​ഭൂ​പ​ട​ത്തി​ല്‍ സ്ഥാ​നം പി​ടി​ച്ച ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ മു​ന്നി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള ഒ​രു ഡീ​സ​ല്‍ ജ​ന​റേ​റ്റ​ര്‍ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ കോ​ടി​ക​ള്‍ വെ​ള്ള​ത്തി​ലാ​ക്കി​യ പ​ദ്ധ​തി​യു​ടെ അ​വ​ശേ​ഷി​പ്പാ​ണ് നോ​ക്കു​കു​ത്തി​പോ​ലെ തു​രു​മ്പെ​ടു​ക്കു​ന്ന ഈ ​ജ​ന​റേ​റ്റ​ര്‍. 160 കി​ലോ​വാ​ട്ടി​ന്‍റെ 2018 മോ​ഡ​ല്‍ ജ​ന​റേ​റ്റ​ര്‍ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് 2020 ലാ​ണ് ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്നു​വ​ച്ച​ത്. ര​ണ്ടു​മൂ​ന്ന് ദി​വ​സം മാ​ത്ര​മാ​ണ് ഇ​തു പ്ര​വ​ര്‍​ത്തി​പ്പി​ച്ച​ത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി സ്റ്റാ​ര്‍​ട്ടാ​ക്കാ​തെ വെ​യി​ലും മ​ഴ​യും ഏ​റ്റു​കി​ട​ക്കു​ന്ന യ​ന്ത്രം ഇ​നി പ്ര​വ​ര്‍​ത്തി​ക്കു​മോ എ​ന്ന കാ​ര്യം പ​രീ​ക്ഷി​ച്ച​റി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ മു​ന്നി​ല്‍ തു​രു​മ്പെ​ടു​ക്കു​ന്ന ജ​ന​റേ​റ്റ​റി​ന്‍റെ പി​ന്നാ​മ്പു​റം തേ​ടി ഇ​റ​ങ്ങു​മ്പോ​ള്‍ സം​സ്ഥാ​ന ഖ​ജ​നാ​വി​ലെ കോ​ടി​ക​ള്‍ പാ​ഴാ​യ ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഷോ​യി​ലേ​ക്കാ​ണ് എ​ത്തു​ക. ക​ഴി​ഞ്ഞ ര​ണ്ടു സ​ര്‍​ക്കാ​രു​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം ഗ​വേ​ഷ​ണം ന​ട​ത്തി നാ​ലു​കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഷോ ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചു. ജ​ര്‍​മ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ, ലോ​കോ​ത്ത​ര സം​വി​ധാ​യ​ക​ന്‍, ബാ​ഹു​ബ​ലി ടീം, ​ജ​യ​റാം, ഭാ​ഗ്യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രു​ടെ ശ​ബ്ദം എ​ന്നു​വേ​ണ്ട, നാ​ടി​ള​ക്കു​ന്ന പ്ര​ചാ​ര​ണ​വു​മാ​യി നാ​ലു​കോ​ടി​യി​ലേ​റെ മു​ട​ക്കു​ള്ള ലൈ​റ്റ് ആ​ന്‍​ഡ് ഷോ ​അ​ണി​യ​റ​യി​ല്‍ ഒ​രു​ക്കി.

ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ഉ​ള്ളി​ല്‍ രാ​ത്രി ഏ​ഴോ​ടെ ഷോ ​തു​ട​ങ്ങാ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. ഷോ​യ്ക്കി​ട​യി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങി​യാ​ല്‍, ബ​ദ​ല്‍ സം​വി​ധാ​ന​മെ​ന്ന നി​ല​യി​ല്‍ കോ​ട്ട​യു​ടെ മു​ന്നി​ല്‍ അ​ധി​കം ശ​ബ്ദ​മി​ല്ലാ​ത്ത ഡീ​സ​ല്‍ ജ​ന​റേ​റ്റ​റും സ്ഥാ​പി​ച്ചു. കോ​വി​ഡ് അ​ല്പം ശ​മി​ച്ച 2020 ഡി​സം​ബ​ര്‍ 20നു ​ക്ഷ​ണി​ക്ക​പ്പെ​ട്ട 325 പേ​ര്‍​ക്ക് മു​ന്നി​ല്‍ ആ​ദ്യ​പ്ര​ദ​ര്‍​ശ​നം ന​ട​ന്നു. ഇ​ത്ര​യും ആ​സ്വാ​ദ​ക​ര്‍ പി​ന്നീ​ട് ഒ​രി​ക്ക​ലും പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ എ​ത്തി​യി​രു​ന്നി​ല്ല. പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ നി​ശ്ചി​ത​തു​ക ന​ല്‍​കി ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മാ​യി​രു​ന്നു.
പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തോ​ടെ കാ​ഴ്ച​ക്കാ​ര്‍ അ​ഞ്ചും പ​ത്തും പേ​ര്‍ മാ​ത്ര​മാ​യി ചു​രു​ങ്ങി. ആ​ളു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ പ്ര​ദ​ര്‍​ശ​നം ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കി. അ​പ്പോ​ഴും കാ​ഴ്ച​ക്കാ​രി​ല്ലാ​തെ വ​ന്ന​തോ​ടെ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഷോ ​പൂ​ര്‍​ണ​മാ​യും പൂ​ട്ടി​ക്കെ​ട്ടി. പ്രോ​ജ​ക്ട​ര്‍, ശ​ബ്ദ​സം​വി​ധാ​നം, ക​സേരകൾ​ തു​ട​ങ്ങി​യ​വ ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ കി​ഴ​ക്കേ​മൂ​ല​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ലി​ട്ട് പൂ​ട്ടി. ജ​ന​റേ​റ്റ​ര്‍ ലൈ​റ്റ് ആ​ന്‍​ഡ് ഷോ​യു​ടെ സ്മാ​ര​ക​മാ​യി ഇ​പ്പോ​ഴും ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ മു​ന്‍​പി​ല്‍ തു​രു​മ്പെ​ടു​ക്കു​ന്നു​മു​ണ്ട്.

District News

സൗ​ജ​ന്യ വി​ദേ​ശ​യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത് ല​ഹ​രി​ക്ക​ട​ത്ത്

കൊ​​​​ച്ചി: വി​​​​ദേ​​​​ശ​​​​യാ​​​​ത്ര സ്വ​​​​പ്നം കാ​​​​ണു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ വ​​​​ല​​​​വി​​​​രി​​​​ക്കു​​​​ന്നു. വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റും ഫൈ​​​​വ് സ്റ്റാ​​​​ർ ഹോ​​​​ട്ട​​​​ൽ താ​​​​മ​​​​സ​​​​വും ഉ​​​​ൾ​​​​പ്പ​​​​ടെ സൗ​​​​ജ​​​​ന്യ വി​​​​ദേ​​​​ശ ടൂ​​​​ർ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു യു​​​​വ​​​​തി​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​രി​​​​യ​​​​ർ​​​​മാ​​​​രാ​​​​ക്കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തു സ​​​​ജീ​​​​വ​​​​മാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളെ താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, മ​​​​ലേ​​​​ഷ്യ, സിം​​​​ഗ​​​​പ്പു​​​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​റു ദി​​​​വ​​​​സം വ​​​​രെ നീ​​​​ളു​​​​ന്ന സൗ​​​​ജ​​​​ന്യയാ​​​​ത്ര​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യാ​​​​ണ് ല​​​​ഹ​​​​രി ശൃം​​​​ഖ​​​​ല​​​​യു​​​​ടെ ക​​​​ണ്ണി​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​ത്.

കൊ​​​​ച്ചി ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നും ജോ​​​​ലി​​​​ക്കു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​വ​​​​രു​​​​ടെ ഇ​​​​ര​​​​ക​​​​ൾ.

ഗി​​​​ഫ്റ്റ് പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ ല​​​​ഹ​​​​രി

യാ​​​​ത്ര​​​​യു​​​​ടെ മു​​​​ഴു​​​​വ​​​​ൻ ചെ​​​​ല​​​​വു​​​​ക​​​​ളും സം​​​​ഘം ത​​​​ന്നെ വ​​​​ഹി​​​​ക്കും. ഒ​​​​റ്റ​​​​യ്‌​​​​ക്കോ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മോ യാ​​​​ത്ര ചെ​​​​യ്യാം. എ​​​​ന്നാ​​​​ൽ, മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യി​​​​ൽ ‘നാ​​​​ട്ടി​​​​ലു​​​​ള്ള സു​​​​ഹൃ​​​​ത്തി​​​​നു ന​​​​ൽ​​​​കാ​​​​ൻ’എ​​​​ന്ന വ്യാ​​​​ജേ​​​​ന ചെ​​​​റി​​​​യ ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഇ​​​​വ​​​​രെ ഏ​​​​ൽ​​​​പ്പി​​​​ക്കും. ഇ​​​​തി​​​​ലാ​​​​ണ് ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ ഒ​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റ് സി​​​​ലി​​​​ക്ക​​​​ൺ, കാ​​​​ർ​​​​ബ​​​​ൺ, അ​​​​ലു​​​​മി​​​​നി​​​​യം ഫോ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നു​​​​കൊ​​​​ണ്ട് പൊ​​​​തി​​​​ഞ്ഞ് മ​​​​റ്റൊ​​​​രു ക​​​​വ​​​​റി​​​​നു​​​​ള്ളി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ സ്കാ​​​​നിം​​​​ഗി​​​​ൽ​​​പോ​​​​ലും​ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന ന​​​​മ്പ​​​​റി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പാ​​​​ക്ക​​​​റ്റ് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​ണ് രീ​​​​തി.

തു​​​​ട​​​​ർ​​​​ന്ന് സ​​​​മ്മാ​​​​ന​​​​മാ​​​​യി വ​​​​ൻ​​​​തു​​​​ക​​​​യും വി​​​​ല​​​​കൂ​​​​ടി​​​​യ വ​​​​സ്ത്ര​​​​ങ്ങ​​​​ളും സൗ​​​​ന്ദ​​​​ര്യ​​​​വ​​​​ർ​​​ധ​​​​ക വ​​​​സ്തു​​​​ക്ക​​​​ളും ന​​​​ൽ​​​​കും.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ, സാ​​​​മ്പ​​​​ത്തി​​​​ക​​​​നേ​​​​ട്ടം ല​​​​ക്ഷ്യ​​​​മി​​​​ട്ട് മ​​​​നഃ​​​​പൂ​​​​ർ​​​​വം കാ​​​​രി​​​​യ​​​​ർ​​​​മാ​​​​രാ​​​​കു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളും ഈ ​​​​സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

District News

വ​ല്ലാ​ര്‍​പാ​ടം മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ആ​യി​ര​ങ്ങ​ള്‍

കൊ​ച്ചി: ദേ​ശീ​യ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ലേ​ക്കു​ള്ള മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​ലും പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച കി​ഴ​ക്ക​ന്‍ മേ​ഖ​ല തീ​ര്‍​ഥാ​ട​ന​വും മൂ​ന്ന​ര​യ്ക്ക് ഗോ​ശ്രീ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ന​വും ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ദ്ധം സാ​ധാ​ര​ണ​വ​ല്‍​കരി​ക്ക​പ്പെ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ദ​മു​ദ്ര​ക​ളാ​യി മാ​റാ​ന്‍ വ​ല്ലാ​ര്‍​പാ​ടം തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

വ​ല്ലാ​ര്‍​പാ​ടം തി​രു​നാ​ളി​ന് ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക അ​തി​രൂ​പ​ത​യി​ലെ വി​വി​ധ അ​ല്മാ​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ ഡോ.​ ആ​ന്‍റണി വാ​ലു​ങ്ക​ലി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​തോ​ടു​കൂ​ടി തീ​ര്‍​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. തീ​ര്‍​ഥാ​ട​ന ദീ​പ​ശി​ഖ അ​തി​രൂ​പ​ത​യി​ലെ യു​വ​ജ​ന സം​ഘ​ട​ന നേ​താ​ക്ക​ള്‍​ക്ക് ബി​ഷ​പ് കൈ​മാ​റി.

ഗോ​ശ്രീ പാ​ല​ങ്ങ​ളി​ലൂ​ടെ വ​ല്ലാ​ര്‍​പാ​ട​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ തീ​ര്‍​ഥാ​ട​ക​രെ ബ​സി​ലി​ക്ക പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ വ​ല്ലാ​ര്‍​പാ​ടം ബ​സി​

ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്തും ഇ​ട​വ​ക ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് 140 വ​ര്‍​ഷ​ത്തെ അ​നു​സ്മ​രി​ച്ച് 140 ബ​ഹു​വ​ര്‍​ണ ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി.
ദൈ​വ​മു​ഖം ദ​ര്‍​ശി​ക്കാ​നു​ള്ള യാ​ത്ര​യാ​ണ് തീ​ര്‍​ഥാ​ട​ന​ങ്ങ​ളെ​ന്ന് വ​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി​യ വി​ജ​യ​പു​രം സ​ഹാ​യ​മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ൽ​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍.​ മാ​ത്യു ക​ല്ലി​ങ്ക​ല്‍, മോ​ണ്‍.​ മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം, ചാ​ന്‍​സ​ല​ര്‍ ഫാ.​ എ​ബി​ജി​ന്‍ അ​റ​യ്ക്ക​ല്‍, ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത് എ​ന്നി​വ​രും അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ന്ന്യ​സ്ത വൈ​ദി​ക​രും സ​ഹ​കാ​ര്‍​മി​ക​രാ​യി.
ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന്, തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ത്തി​യ വി​ശ്വാ​സി​ക​ളെ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ വ​ല്ലാ​ര്‍​പാ​ട​ത്ത​മ്മ​യ്ക്ക് അ​ടി​മ സ​മ​ര്‍​പ്പി​ച്ചു. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഷെ​വ​ലി​യ​ര്‍​മാ​രും അ​ല്മാ​യ നേ​താ​ക്ക​ളും ഉ​ള്‍​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വ​ല്ലാ​ര്‍​പാ​ട​ത്ത​മ്മ​യു​ടെ തി​രു​നാ​ള്‍ 16 മു​ത​ല്‍ 24 വ​രെ ആ​ഘോ​ഷി​ക്കും.

District News

റോ​ഡ​രി​കി​ലെ മാ​ലി​ന്യം നീ​ക്കി; സി​സി​ടി​വി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, 14 വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള കൈ​നി​ക്ക​ര കാ​വി​നു സ​മീ​പ​ത്തെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്തു.

പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് അ​സീ​സ് അ​റി​യി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റം​ല ക​ബീ​ർ, സ്മി​താ ദി​ലീ​പ്, കെ.​എം. അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

 

District News

കെപിഎസ്ടിഎ സ്വ​ദേ​ശ് മെ​ഗാ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ

പി​റ​വം: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പി​റ​വം ഉ​പ​ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​മ്പാ​ക്കു​ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വ​ദേ​ശ് മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​വി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം കെ​ൽ​വി​ൻ എം. ​സി​റി​ലും (ജി​എ​ച്ച്എ​സ്എ​സ് പാ​മ്പാ​ക്കു​ട), ര​ണ്ടാം സ്ഥാ​നം ഇ.​എ​സ്. ശ്രീ​കാ​ർ​ത്തി​ക്കും (ജെ​ഇ​എം​എ​സ് രാ​മ​മം​ഗ​ലം), മൂ​ന്നാം സ്ഥാ​നം എം.​പി. അ​ദ്വൈ​വി​ക​യും (ജി​യു​പി​എ​സ് ക​ക്കാ​ട്) നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം സി​യ റെ​ജി (ഹൈ​സ്കൂ​ൾ രാ​മ​മം​ഗ​ലം) ക​രി​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം ശ്രീ​ബാ​ല എ​സ്. നാ​യ​രും (ഹൈ​സ്കൂ​ൾ രാ​മ​മം​ഗ​ലം) മൂ​ന്നാം സ്ഥാ​നം ശി​വ​ന​ന്ദ ശ്രീ​ധ​റും (എം​ടി​എം എ​ച്ച്എ​സ്എ​സ് പാ​മ്പാ​ക്കു​ട) നേ​ടി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം കെ.​വി. ബാ​ല​ച​ന്ദ്ര​നും (സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് പി​റ​വം), ര​ണ്ടാം സ്ഥാ​നം നെ​വി​ൻ എം. ​സി​റി​ലും (ജി​എ​ച്ച്എ​സ്എ​സ് പാ​മ്പാ​ക്കു​ട), മൂ​ന്നാം സ്ഥാ​നം രോ​ഹി​ത് സോ​ണി (ഹൈ​സ്കൂ​ൾ രാ​മ​മം​ഗ​ലം) എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി.

District News

ആ​വേ​ശം വി​ത​റി മ​ര​മ​ടി മ​ത്സ​രം

പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വൂ​ർ​മു​റി പാ​ട​ശേ​ഖ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ര​മ​ടി മ​ത്സ​രം ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര​മ​ടി മ​ഹോ​ത്സ​വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, എ​ൽ​ദോ എ​ബ്ര​ഹാം, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ജോ​യ്സ് മേ​രി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്പ​ത് ജോ​ഡി, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ട്ട് ജോ​ഡി കാ​ള​ക​ളു​മാ​ണ് മ​ത്സ​രി​ച്ച​ത്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ശി​വ​ൻ മ​ല​ങ്ക​ര നേ​ടി. ര​ണ്ടാം സ്ഥാ​നം തൊ​മ്മ​ൻ കാ​ണി​ക്കു​ന്നേ​ലും അ​മ​ൽ കി​ഴ​കൊ​മ്പും പ​ങ്കി​ട്ടു.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബി​നോ​യി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, മ​ണി പാ​റ​യി​ൽ, കു​ട്ടി​ച്ച​ൻ പു​റ​പ്പു​ഴ എ​ന്നി​വ​ർ​ക്കാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

ഇ​രു​വി​ഭാ​ഗ​ത്തി​ലും യ​ഥാ​ക്ര​മം 15,000 രൂ​പ, 10,000 രൂ​പ 5,000 രൂ​പ​യും ട്രോ​ഫി​യും ആ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്.

District News

ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ചാ​മ്പ്യ​ൻ ഫാ. ​ബ​ർ​ലി​ൻ ഇ​ഞ്ച​യ്ക്ക പാ​ലാ​ട്ടി​യെ ആ​ദ​രി​ച്ചു

അ​ങ്ക​മാ​ലി: ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ടീ​മി​ലെ അം​ഗ​വും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റു​മാ​യ ഫാ. ​ബ​ർ​ലി​ൻ ഇ​ഞ്ച​യ്ക്ക പാ​ലാ​ട്ടി​യെ ആ​ദ​രി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. മാ​ർ​ട്ടി​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.

കി​ട​ങ്ങൂ​ർ ഉ​ണ്ണി മി​ശി​ഹാ പ​ള്ളി​യി​ൽ ന​ട​ന്ന ഇ​ട​വ​ക പ്ര​തി​നി​ധി യോ​ഗ​ത്തി​ലാ​യി​രു​ന്നു അ​നു​മോ​ദ​നം. ച​ട​ങ്ങി​ൽ ഫാ. ​വ​ർ​ഗീ​സ് ചെ​ര​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ജോ പ​റ​മ്പി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ, ജോ​സ​ഫ് ചി​റ​ക്ക​ൽ, ബി​ജി പ​റ​പ്പി​ള്ളി, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ജോ​ൺ, കൈ​ക്കാ​ര​ന്മാ​രാ​യ പി.​ടി. ജ​യിം​സ്, കെ. ​പി. ജോ​സ്, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സി​ൽ​വി​യ എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​രം ന​ട​ത്തി​യ​ത്. വ​ൺ ടീം , ​വ​ൺ ഫെ​യ്ത്ത്, ഗ്രേ​റ്റ​ർ തിം​ഗ്സ് എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും കാ​യി​ക ക്ഷ​മ​ത​യോ​ടൊ​പ്പം വൈ​ദി​ക​രു​ടെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​വും മു​ൻ​നി​ർ​ത്തി​യു​മാ​ണ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

District News

സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ മി​ന്നും പ്ര​ക​ട​ന​വു​മാ​യി ജോ​സ് മാ​വേ​ലി

ആ​ലു​വ: സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ജോ​സ് മാ​വേ​ലി. ര​ണ്ട് സ്വ​ർ​ണ​മ​ട​ക്കം മൂ​ന്ന് മെ​ഡ​ലു​ക​ളാ​ണ് നേ​ടി​യ​ത്. 200, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണ​വും 100 മീ​റ്റ​റി​ൽ വെ​ള്ളി​മെ​ഡ​ലും ല​ഭി​ച്ചു. 75 പ്ല​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ജോ​സ് മാ​വേ​ലി പ​ങ്കെ​ടു​ത്ത​ത്.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ മ​ല​യാ​ളി മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ആ​ണ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.
ജ​ന​സേ​വ ശി​ശു​ഭ​വ​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നുമാ​ണ് ജോ​സ് മാ​വേ​ലി. സീ​നി​യ​ർ വെ​റ്റ​റ​ൻ താ​ര​മാ​യ അ​ദ്ദേ​ഹം മൂ​ന്ന് ത​വ​ണ ദേ​ശീ​യ ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്.

2004-ല്‍ ​താ​യ്‌​ല​ന്‍റി​ല്‍​ ന​ട​ന്ന ഏ​ഷ്യ​ന്‍ മീ​റ്റി​ല്‍ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ വെ​റ്റ​റ​ന്‍ ഓ​ട്ട​ക്കാ​ര​നെന്ന ബഹുമതിയും അദ്ദേഹം നേടി.
2006-ല്‍ ​ബം​ഗ​ളു​രു​വി​ല്‍​ ന​ട​ന്ന ഏ​ഷ്യ​ന്‍​മീ​റ്റി​ല്‍ 100 മീ​റ്റ​റി​ല്‍ സി​ല്‍​വ​റും 2010 ല്‍ ​മ​ലേ​ഷ്യ​യി​ല്‍​വ​ച്ച് ന​ട​ന്ന ഏ​ഷ്യ​ന്‍ മീ​റ്റി​ല്‍ വെ​ങ്ക​ല​വും നേ​ടി അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലും ശ്ര​ദ്ധ​നേ​ടി.

District News

സോ​ഫ്റ്റ് സ്കി​ൽ എ​ൻ​ഹാ​ൻ​സ്‌​മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

അ​ങ്ക​മാ​ലി: മോ​ർ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജി​ൽ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ (ഐ​ക്യു​എ​സി ) നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ക​ദി​ന സോ​ഫ്‌​റ്റ് സ്‌​കി​ൽ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.
വ്യ​ക്തി​ത്വ വി​ക​സ​നം, ആ​ശ​യ​വി​നി​മ​യ ശേ​ഷി,ആ​ത്മ​വി​ശ്വാ​സം, നേ​തൃ​പാ​ട​വം, മ​ൾ​ട്ടി​പ്പി​ൾ ഇ​ന്‍റ​ലി​ജെ​ൻ​സ്, ഹാ​പ്പി ഹോ​ർ​മോ​ൺ​സ് എ​ന്നി​വ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നാ​ധി​ഷ്‌​ഠി​ത​വും പ്രാ​യോ​ഗി​ക​വു​മാ​യ ക്ലാ​സു​ക​ൾ ന​ട​ന്നു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ഷെ​മി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഡ്വ. ചാ​ർ​ളി പോ​ൾ, അ​ഡ്വ. സ്റ്റെ​ർ​വി​ൻ സേ​വ്യ​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. ഐ​ക്യു​എ​സി കോ​ ഓർ​ഡി​നേ​റ്റ​ർ കെ. ​ലീ​ന ജോ​സ​ഫ് , പ്രോ​ഗ്രാം ജോ​യി​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റി​നു കെ. ​ലൂ​യി​സ് , ടി.​ആ​ർ. ര​ജ​നി ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

എരൂരിൽ പെ​ട്രോ​ൾ പ​മ്പി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം

തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​ർ ഷാ​രി​പ്പ​ടി​ക്ക് സ​മീ​പം ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ ചു​റ്റും വീ​ടു​ക​ളു​ള്ള സ്ഥ​ല​ത്ത് മി​നി​മം ദൂ​ര​പ​രി​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ​രി​സ​ര​വാ​സി​ക​ൾ അ​റി​യാ​തെ​യും പെ​ട്രോ​ൾ പ​മ്പ് അ​നു​വ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​സ​ര​വാ​സി​ക​ൾ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​ബി.​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഐ.​കെ.​ര​ഞ്ജി​ത്, ആ​ർ​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി ടോ​ണി മ​ണി​യം​കോ​ട്, എ​സ്. സു​നി​ൽ, കെ.​ആ​ർ. ദീ​പ​ക് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

District News

വ​ർ​ഗീ​സ് പു​ല​യ​ത്ത് കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ​യ്ക്ക് സ്വീ​ക​ര​ണം

തൃ​പ്പൂ​ണി​ത്തു​റ: കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ഇ​ട​വ​കാം​ഗ​മാ​യ വ​ർ​ഗീ​സ് പു​ല​യ​ത്ത് കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ​യെ ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ സ്വീ​ക​രി​ച്ചു.
വി​കാ​രി​മാ​രാ​യ ഫാ.​ബേ​സി​ൽ ഷാ​ജു, ഫാ.​ടി​ജോ മ​ർ​ക്കോ​സ്, ഫാ.​റി​ജോ ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ അ​നി​ൽ സി.​പീ​റ്റ​ർ, കെ.​എം.​ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ത്തീ​ഡ്ര​ലി​ന്‍റെ ഉ​പ​ഹാ​ര​മാ​യ കു​രി​ശു​മാ​ല വി​കാ​രി​മാ​ർ കോ​ർ എ​പ്പി​സ്ക്കോ​പ്പ​യെ അ​ണി​യി​ച്ചു. വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

District News

നി​ർ​മി​തബു​ദ്ധി​യു​ടെ കാ​ല​ത്തും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി റോ​ജി

കൊ​ച്ചി: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​താ​യി സി​എ നേ​ടി​യ​വ​രു​ടെ കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങ് ഗോ​കു​ലം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

നി​ർ​മി​ത ബു​ദ്ധി​യു​ടെ വ്യാ​പ​നം നി​ര​വ​ധി തൊ​ഴി​ലു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ങ്കി​ലും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രു​ടെ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​വും ത​ന്ത്ര​പ​ര​മാ​യ ബി​സി​ന​സ് ഉ​പ​ദേ​ശ​വും മ​നു​ഷ്യ​ബു​ദ്ധി​ക്ക് മാ​ത്ര​മു​ള്ള പ്ര​ധാ​ന മേ​ഖ​ല​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​ലോ ഒ​ഴി​വാ​ക്കു​ന്ന​തി​ലോ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​തെ നി​കു​തി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ക​യെ​ന്ന​ത് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​സി​എ​ഐ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​നും കോ​ൺ​വൊ​ക്കേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ബാ​ബു ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ​ആ​ർ​സി ട്ര​ഷ​റ​ർ ദീ​പ വ​ർ​ഗീ​സ് പ്ര​സം​ഗി​ച്ചു.​ഇ​ന്ത്യ​യി​ലെ 23 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങ് ന​ട​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നും മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദം നേ​ടി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന്ത്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി.

District News

കേ​സു​ക​ളി​ൽ​പ്പെ​ട്ട ബൈ​ക്കു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ തൃ​ക്കാ​ക്ക​ര പൊലി​സിനു പെ​ടാ​പ്പാ‌​ട്

കാ​ക്ക​നാ​ട് : ഡ​ബി​ൾ ഡ​ക്ക​ർ​ബൈ​ക്കു​ക​ളു​ടെ അ​ത്യ​പൂ​ർ​വ കാ​ഴ്ച ഒ​രു​ക്കി തൃ​ക്കാ​ക്ക​ര പൊ​ലി​സ്. വി​വി​ധ കേ​സു​ക​ളി​ൽ തൊ​ണ്ടി​മു​ത​ലാ​യി പി​ടി​കൂ​ടി​യ​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തു​മാ​യ ബൈ​ക്കു​ക​ൾ സ്ഥ​ല പ​രി​മി​തി മൂ​ലം ഒ​ന്നി​നു മു​ക​ളി​ൽ ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ൽ ഭം​ഗി​യാ​യി അ​ടു​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലി​സ്.

സ്ഥ​ല​പ​രി​മി​തി കാ​ര​ണം ഇ​വ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​തു​പു​ത്ത​ൻ ബൈ​ക്കു​ക​ൾ തു​ട​ങ്ങി കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് തു​രു​മ്പെ​ടു​ത്ത​വ​യും കൂ​ട്ട​ത്തി​ലു​ണ്ട്.

പൊ​ലി​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ 500 മീ​റ്റ​ർ വ​രെ ദൂ​ര​ത്തി​ൽ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി കാ​റു​ക​ളും, ഓ​ട്ടോ​റി​ക്ഷ ളും ​ഇ​ത്ത​ര​ത്തി​ൽ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക ൾ ​തു​ട​ങ്ങി മോ​ഷ​ണം അ​പ​ക​ടം എ​ന്നി​ങ്ങ​നെ വി​വി​ധ കേ​സു​കളി​ൽ​ പി​ടി​കൂ​ടി തൊ​ണ്ടി മു​ത​ലാ​യി സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കി​ട​ന്ന് ഇ​വ​യെ​ല്ലാം തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കേ​സ് വി​ധി​യാ​വു​ന്ന മു​റ​ക്ക​ല്ലാ​തെ ഉ​ട​മ​ക​ൾ ക്ക് ​വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. പ്ര​ത്യേ​കം സ്ഥ​ലം ക​ണ്ടെ​ത്തി ഇ​വ​യെ​ല്ലാം ഒ​രു​മി​ച്ച് സം​ര​ക്ഷി​ക്കാ​ൻ പൊ​ലി​സി​ന് ക​ഴി​യു​ന്നി​ല്ല.

രാ​ത്രി​യു​ടെ മ​റ​വി​ൽ തൊ​ണ്ടി​മു​ത​ലാ​യി പി​ടി​ച്ചെ​ടു​ത്ത ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ല​പി​ടി​പു​ള്ള പാ​ർ​ട്സു​ക​ൾ പ​ല​തും പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ്.

District News

ജീ​വ​ന​ക്കാ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യ​മി​ല്ല; പണിമുടക്കി പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സ്

നി​ല​മ്പൂ​ര്‍: ജീ​വ​ന​ക്കാ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് എ​രു​മ​മു​ണ്ട - അ​ക​മ്പാ​ടം - കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി​യു​ള്ള കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു.

രാ​ത്രി എ​രു​മ​മു​ണ്ട​യി​ലെ​ത്തു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ മു​റി​വാ​ട​ക ന​ല്‍​കാ​ന്‍ ചാ​ലി​യാ​ര്‍, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ള്‍ ത​യ്യാ​റാ​കാ​ത്ത​താ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ഇ​തോ​ടെ ചാ​ലി​യാ​ര്‍, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന ഏ​ക കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സാ​ണ് ഇ​ല്ലാ​താ​യ​ത്. രാ​ത്രി എ​ട്ടി​ന് നി​ല​മ്പൂ​രി​ല്‍ നി​ന്ന് എ​രു​മ​മു​ണ്ട​യി​ലേ​ക്കും, രാ​വി​ലെ 5.10-ന് ​എ​രു​മ​മു​ണ്ട​യി​ല്‍ നി​ന്ന് അ​ക​മ്പാ​ടം - നി​ല​മ്പൂ​ര്‍ വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും ഓ​ടി​യി​രു​ന്ന ബ​സാ​ണി​ത്. ഇ​നി മു​ത​ല്‍ ഈ ​സ​ര്‍​വീ​സ് രാ​വി​ലെ 5.45-ന് ​ച​ന്ത​ക്കു​ന്നി​ല്‍ നി​ന്നാ​കും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ടു​ക. പ്ര​തി​മാ​സം 1000 രൂ​പ ന​ല്‍​കി​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ഇ​വി​ടെ ക​ഴി​ഞ്ഞി​രു​ന്ന​ത്. മു​ന്‍​പ് നാ​ട്ടു​കാ​രും പ്രാ​ദേ​ശി​ക ക്ല​ബ്ബു​ക​ളു​മാ​ണ് ഈ ​തു​ക ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ത് നി​ല​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ര്‍ സ്വ​ന്തം കൈ​യി​ല്‍ നി​ന്ന് പ​ണം ന​ല്‍​കേ​ണ്ടി വ​ന്നു. തു​ട​ര്‍​ന്ന് ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ല​മ്പൂ​ര്‍ ഡി​പ്പോ അ​ധി​കൃ​ത​ര്‍ സ​ര്‍​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്.

ബ​സ് സ്റ്റേ ​ചെ​യ്യു​ന്ന​ത് എ​രു​മ​മു​ണ്ട​യി​ലാ​യ​തി​നാ​ല്‍ അ​വി​ടു​ത്തു​കാ​ര്‍ വാ​ട​ക ന​ല്‍​ക​ട്ടെ എ​ന്ന ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ടാ​ണ് സ​ര്‍​വീ​സ് ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​തി​രു​ന്നാ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ പ​ഞ്ചാ​യ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ദി​വ​സ​വേ​ത​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്ത്രീ​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്ന ജ​ന​കീ​യ സ​ര്‍​വീ​സാ​ണ് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം മൂ​ലം മു​ട​ങ്ങി​യ​ത്. മു​ന്‍ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് മു​ട​ങ്ങാ​തെ ന​ട​ന്ന സ​ര്‍​വീ​സാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ള്‍​ക്ക് കീ​ഴി​ല്‍ നി​ല​ച്ച​തെ​ന്ന വി​മ​ര്‍​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യാ​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ബ​സ് മ​റ്റേ​തെ​ങ്കി​ലും റൂ​ട്ടി​ലേ​ക്ക് മാ​റ്റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

District News

ഓട്ടോറിക്ഷ കത്തിനശിച്ചു

വൈ​പ്പി​ൻ : രാ​ത്രി ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ച് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ക​ത്തി​നശിച്ചു. സൗ​ത്ത് പു​തു​വൈ​പ്പ് കു​രീ​ക്കു​ഴി പ​റ​മ്പ് സ​ജീ​ബി​ന്‍റെ ഓ​ട്ടോ​യാ​ണ് തീ ​ക​ത്തി ന​ശി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ സൗ​ത്ത് പു​തു വൈ​പ്പ് റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഓ​ട്ടോ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. പു​തി​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ്.

വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ക​യ​റാ​ൻ വ​ഴി ഇ​ടു​ങ്ങി​യ​തായതി​നാ​ൽ വീ​ടി​നടുത്തു​ള്ള പ​റ​മ്പി​ലാ​ണ് സ​ജീ​ർ രാ​ത്രി​യി​ൽ ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യാ​റു​ള്ള​ത്. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ വി​ല്പ​ന​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​ണ് ഈ ​ഭാ​ഗം. പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ഒ​രു​ക്കി​യ മി​നി എം​സി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍ കാ​ടു​മൂ​ടു​ന്നു

ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ന്‍ മു​ഖേ​ന ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫ് (മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌​ഷ ഫെ​സി​ലി​റ്റി) കേ​ന്ദ്ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ലും സ്ഥാ​പി​ച്ച ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​ന​വും പ്ര​വ​ര്‍​ത്ത​ന​വും പൂ​ര്‍​ണ​മാ​യും താ​ളം​തെ​റ്റി​യ നി​ല​യി​ലാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​നും, ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ത​രം​തി​രി​ക്കാ​നു​മാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ ഇ​വ കാ​ടും വ​ള്ളി​പ​ട​ര്‍​പ്പും മൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പൊ​തു​മു​ത​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​വി​നി​യോ​ഗ​ത്തി​ലെ ക​ടു​ത്ത വീ​ഴ്ച​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
മി​നി എം​സി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ച്ച് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും, 23 വാ​ര്‍​ഡു​ക​ളി​ലെ​യും കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ര്‍​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​പി. ഇ​സ്മാ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

തൂ​ഫാ​ന്‍ ജ​ന​കീ​യ സം​ഗ​മം; പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

മ​ല​പ്പു​റം: തി​രു​വ​ന്ത​പു​ര​ത്ത് 30ന് ​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ജ​ന​കീ​യ സം​ഗ​മ​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

വ​ണ്ടൂ​ര്‍ ഹ​രി​ഹ​ര്‍ തി​യേ​റ്റ​റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ലി​പ്പ​റ്റ ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​മൃ​ത, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ന്‍, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എ​ല്‍​എ​ന്‍​എ​സ് വ​നി​താ വിം​ഗ് മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ വി.​പി. ജ​സീ​റ, പോ​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പു​ഷ്പ​വ​ല്ലി, തി​രു​വാ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സു​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​സ​ഫീ​ര്‍​ജാ​ന്‍, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, എ​ല്‍​എ​ന്‍​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. അ​ല​വി​ക്കു​ട്ടി, എം​പ്ലോ​യീ​സ് വിം​ഗ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ. ​അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ള്‍, ച​ന്ദ്ര​ശേ​ഖ​ര​ന്‍ പാ​ണ്ടി​ക്കാ​ട്, യു.​സി. സ​ജി​ത്ത് നാ​രാ​യ​ണ്‍, എ​ല്‍​എ​ന്‍​എ​സ് നേ​താ​ക്ക​ളാ​യ പി.​പി. കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി, വി. ​രാ​ഘ​വ​ന്‍, സു​ന്ദ​ര​ന്‍ ശാ​ന്തി​ന​ഗ​ര്‍, അ​ഷ്റ​ഫ് കാ​ളി​കാ​വ്, ഫി​ലിം ഡ​യ​റ​ക്ട​ര്‍ സു​ഹാ​സ് മു​ക്കം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

District News

ഡെ​യ്ഞ്ച​റ​സ് വൈ​ബ് ല​ഹ​രി വി​രു​ദ്ധ പ്ര​ദ​ര്‍​ശ​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

വ​ണ്ടൂ​ര്‍ : ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നെ ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യും കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചും ശ്ര​ദ്ധേ​യ​മാ​യ ചി​ത്രം ഡെ​യ്ഞ്ച​റ​സ് വൈ​ബ് വ​ണ്ടൂ​ര്‍ ഹ​രി​ഹ​ര്‍ ഫി​ലിം സി​റ്റി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

ഫൈ​സ​ല്‍ ഹു​സൈ​ന്‍ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഡെ​യ്ഞ്ച​റ​സ് വൈ​ബി​ന്‍റെ വ​ണ്ടൂ​ര്‍ മ​ണ്ഡ​ലം പ്ര​ദ​ര്‍​ശ​നോ​ദ്ഘാ​ട​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ലി​പ്പ​റ്റ ജ​മീ​ല, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മൃ​ത,കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സീ​റ വി.​പി, വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ​ടി. ഷം​സു​ദ്ദീ​ന്‍, പോ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​വ​ല്ലി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഫൈ​സ​ല്‍ ഹു​സൈ​ന്‍, കാ​ളി​കാ​വ് റേ​ഞ്ച് ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ കെ.​എം. ശി​വ​പ്ര​കാ​ശ് ,പി.​കെ. പ്ര​ശാ​ന്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ര്‍ ജാ​ന്‍, ഷ​രീ​ഫ് മു​ല്ല​ക്കാ​ട​ന്‍, സു​ഹാ​സ് ലാം​ഡ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​പ്പു​ണ്ണി ശ​ശി​യും ജ​യ​രാ​ജ് കോ​ഴി​ക്കോ​ടും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം സം​സ്ഥാ​ന​ത്തെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്കും.

 

District News

"സൈ​ബ​ർ സു​ര​ക്ഷ​യും ല​ഹ​രി​ക്കെ​തി​രേ ജാ​ഗ്ര​ത​യും പ്ര​ധാ​നം’

അ​ങ്ങാ​ടി​പ്പു​റം: സൈ​ബ​ർ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളി​ലും ല​ഹ​രി​ക്കെ​ണി​ക​ളി​ലും വീ​ഴാ​തെ കു​ട്ടി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

ഇ​രു സെ​ഷ​നി​ലാ​യി ന​ട​ന്ന സെ​മി​നാ​റി​ൽ 540 ര​ക്ഷി​താ​ക്ക​ൾ പ​ങ്കാ​ളി​ക​ളാ​യി. സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ കെ.​എം. ഷാ​ഫി പ​ന്ത്രാ​ല ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ലോ മ​റ്റോ ഒ​രി​ക്ക​ലും പ​ക​ർ​ത്ത​രു​തെ​ന്നും ഒ​രാ​ൾ​ക്കും അ​യ​ച്ചു​കൊ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പാ​സ്‌​വേ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ഫോ​ണ്‍ ന​ന്പ​ർ ഒ​രി​ക്ക​ലും പാ​സ്‌​വേ​ഡ് ആ​ക്ക​രു​ത്. സ​മൂ​ഹ​മാ​ധ്യ​മം സ്വ​കാ​ര്യ​മ​ല്ലെ​ന്നും മ​റ്റു​ള്ള​വ​രോ​ട് മു​ഖ​ത്തു​നോ​ക്കി പ​റ​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ അ​വി​ടെ​യും പ​ങ്കു​വ​യ്ക്കാ​വൂ എ​ന്നും ഓ​ർ​മി​ക്ക​ണം. പൊ​തു​ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ വ​ഴി മൊ​ബൈ​ൽ വി​വ​ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന രീ​തി​യെ ക​രു​തി​യി​രി​ക്ക​ണം. ഡേ​റ്റ കേ​ബി​ളി​നു പ​ക​രം പ​വ​ർ ചാ​ർ​ജ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്രം ചാ​ർ​ജ് ചെ​യ്യാം. ന​മു​ക്ക് പ​രി​ച​യ​മു​ള്ള ആ​ളു​ക​ളു​ടെ മു​ഖം​വ​ച്ച് വ​രു​ന്ന വീ​ഡി​യോ കോ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ളു​ണ്ട്. സം​ശ​യം തോ​ന്നി​യാ​ൽ പ​രാ​തി​പ്പെ​ടാം.
പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ത്യ​സ​ന്ധ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി മാ​ത്രം ന​ൽ​കു​ക. വി​ദേ​ശ​ത്തു നി​ന്ന് അ​പ​രി​ചി​ത​ർ അ​യ​ക്കു​ന്ന ഗി​ഫ്റ്റു​ക​ൾ​ക്ക് വേ​ണ്ടി ബാ​ങ്ക് വി​വ​ര​ങ്ങ​ളോ പ​ണ​മോ ന​ൽ​ക​രു​ത്. അ​പ​രി​ചി​ത സോ​ഴ്സു​ക​ളി​ൽ നി​ന്ന് വ​രു​ന്ന ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യ​രു​ത്, സം​ശ​യ​മു​ള്ള ആ​പ്പു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​രു​ത്. ആ​ർ​ബി​ഐ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഇ​ൻ​സ്റ്റ​ന്‍റ് വാ​യ്പ ആ​പ്പു​ക​ളി​ൽ നി​ന്ന് പ​ണ​മെ​ടു​ക്ക​രു​ത്. പ​ണം തി​രി​ച്ച​ട​ച്ചാ​ലും ഭീ​ഷ​ണി തു​ട​രാം. ത​ട്ടി​പ്പ് കാ​ളു​ക​ൾ ത​ട​യാ​ൻ സൈ​ബ​ർ ഡോ​മി​ന്‍റെ ബി ​സേ​ഫ് എ​ന്ന ആ​പ് ഉ​പ​യോ​ഗി​ക്കാം.

ഫോ​ണി​ന്‍റെ കോ​ൾ സെ​റ്റിം​ഗ്സി​ലും ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താം. കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ നി​രീ​ക്ഷ​ണം വേ​ണം. യൂ​ട്യൂ​ബ് സെ​റ്റിം​ഗ്സി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ റെ​സ്ട്രി​ക്റ്റ​ഡ് മോ​ഡ് ഓ​ണ്‍ ചെ​യ്താ​ൽ ഒ​രു​പ​രി​ധി​വ​രെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും മ​റ്റും ത​ട​യാം. സൈ​റ്റു​ക​ളു​ടെ യു​ആ​ർ​എ​ൽ സു​ര​ക്ഷി​ത​മാ​യ tthsp:// എ​ന്ന രീ​തി​യി​ൽ തു​ട​ങ്ങു​ന്ന​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കാ​ൻ 1930 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പാം. കെ.​എം. ഷാ​ഫി പ​ന്ത്രാ​ല ര​ക്ഷി​താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യ്സി വാ​ലോ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ജി. ​ലി​റ്റി തെ​രേ​സ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ടി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

കുടിവെള്ളക്ഷാമം രൂക്ഷം എ​ട​വ​ന​ക്കാ​ടി​നെ പ​ഞ്ചാ​യ​ത്തും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും കൈ​വി​ട്ടു

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​മേ​ഖ​ല​യി​ൽ വീ​ണ്ടും കു​ടി​വെ​ള്ളം ക്ഷാ​മം. ഇ​വി​ടെ പ​തി​നാ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട തീ​ര മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി​ട്ട് ഒ​രാ​ഴ്ച​യോ​ള​മാ​യി. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ചി​ല മേ​ഖ​ല​ക​ളി​ൽ ചെ​റി​യ ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ര്യാ​പ്ത​മ​ല്ല.

അ​ടി​ക്ക​ടി കു​ടി​വെ​ള്ള​ക്ഷാ​മം അനുഭവപ്പെടു​ന്ന ഇ​വി​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് വ​ഴി കാ​ണാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ കു​ട്ടാ​ക്കു​ന്നി​ല്ല.
പ​ഞ്ചാ​യ​ത്ത് ആ​ക​ട്ടെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും എ​ടു​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ്രാ​ദേ​ശി​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. മാ​ത്ര​മ​ല്ല കു​ടി​വെ​ള്ള​മെ​ത്താ​ത്ത​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്തോ വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ ശ്ര​മി​ക്കു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മ​തി​യാ​യ വെ​ള്ളം പ​റ​വൂ​രി​ൽ നി​ന്നും എ​ത്താ​ത്ത​താ​ണ് ഇ​വി​ടെ അ​ടി​ക്ക​ടി ക്ഷാ​മം ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ഒ​രു വിഭാ​ഗം ആ​ളു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

സ​മ​രം ചെ​യ്യു​മ്പോ​ഴെ​ല്ലാം കൃ​ത്യ​മാ​യി വെ​ള്ള​മെ​ത്തു​ന്നു​മു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് പാ​ല​ത്തി​ന് മു​ക​ളി​ലു​ള്ള കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ എ​യ​ർ വാ​ൽ​വ് പൊ​ട്ടി ലി​റ്റ​ർ ക​ണ​ക്കി​ന് വെ​ള്ളം ദി​വ​സേ​ന പാ​ഴാ​കു​ന്നു​മുണ്ട്.

ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഈ ​ചോ​ർ​ച്ച തു​ട​ങ്ങി​യി​ട്ട്. ഇ​തും ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

മോ​ഷ്ടി​ച്ച ലോ​റി ന​ടു​റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചു: പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി പൊ​ലി​സ്

എ​ട​ക്ക​ര: ട​യ​ര്‍ ക​ട​യ്ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ലോ​റി മോ​ഷ​ണം പോ​യി. സെ​ന്‍​സ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നാ​ല്‍ അ​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്ത് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.

ചു​ങ്ക​ത്ത​റ എ​ട​മ​ല നാ​സ​ര്‍ ട​യ​ര്‍ ക​ട​യ്ക്ക് മു​ന്‍​പി​ല്‍ നി​ര്‍​ത്തി​യി​ട്ട അ​ല്‍​ബ റൈ​സ് പൗ​ഡ​ര്‍ ക​മ്പ​നി​യു​ടെ ലോ​റി​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ശേ​ഷം മോ​ഷ​ണം പോ​യ​ത്.
വൈ​കീ​ട്ട് അ​ഞ്ചി​ന് ട​യ​റി​ന്‍റെ പ​ണി​ക​ള്‍ തീ​ര്‍​ത്ത് ഒ​തു​ക്കി നി​ര്‍​ത്തി​യ ശേ​ഷം ഡ്രൈ​വ​ര്‍ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​യി. വാ​ഹ​ന​ത്തി​ല്‍ നി​ന്ന് താ​ക്കോ​ല്‍ എ​ടു​ക്കാ​ന്‍ ഡ്രൈ​വ​റും ട​യ​ര്‍ ക​മ്പ​നി ഉ​ട​മ നാ​സ​റും മ​റ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഹൈ​വേ പൊ​ലി​സാ​ണ് വാ​ഹ​നം ചു​ങ്ക​ത്ത​റ നി​സ്‌​ക്കാ​ര പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ല്‍ വി​ല​ങ്ങ​നെ കി​ട​ക്കു​ന്ന വി​വ​രം നാ​സ​റി​നെ അ​റി​യി​ച്ച​ത്. പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ലോ​റി​യു​ടെ ഇ​ന്‍​ഡി​ക്കേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​യും പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വാ​ഹ​നം സ്റ്റാ​ര്‍​ട്ട് ചെ​യ്ത് പോ​കു​ന്ന​തും സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. സെ​ന്‍​സ​ര്‍ ഉ​ള്ള​തി​നാ​ല്‍ മോ​ഷ്ടാ​ക്ക​ള്‍​ക്ക് ലോ​റി കൂ​ടു​ത​ല്‍ ദൂ​രം ഓ​ടി​ക്കാ​നാ​യി​ല്ല. മാ​ത്ര​വു​മ​ല്ല ക്ല​ച്ച് ഡി​സ്‌​ക് ക​രി​ഞ്ഞ് വാ​ഹ​നം ന​ടു​റോ​ഡി​ല്‍ വി​ല​ങ്ങാ​യി നി​ല്‍​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ പു​തി​യ ലോ​റി​യാ​ണി​ത്. വാ​ഹ​ന​ത്തി​ന് 50,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യാ​താ​യി ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ എ​ട​ക്ക​ര പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

District News

കു​മ​ര​ന​ല്ലൂ​രി​ല്‍ വ​ന്‍ രാ​സ ല​ഹ​രി​വേ​ട്ട; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ൽ

എ​ട​പ്പാ​ള്‍: കു​മ​ര​ന​ല്ലൂ​രി​ല്‍ വ​ന്‍ രാ​സ​ല​ഹ​രി വേ​ട്ട. എ​ട്ട് ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ ശേ​ഖ​രം പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ല്‍ പൊ​ന്നാ​നി സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രെ തൃ​ത്താ​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ര​ന​ല്ലൂ​ര്‍ വെ​ള്ളാ​ളൂ​ര്‍ സ്വ​ദേ​ശി മ​മ്മ​ത്ര​യാ​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി(33),പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ക​റു​ത്ത കു​ഞ്ഞാ​ല​ന്‍റെ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്(34), മു​ക്കാ​ടി മു​ക്ക​റി​ന്‍റെ വീ​ട്ടി​ല്‍ അ​ന്‍​സാ​ര്‍(31)​എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​മ​ര​ന​ല്ലൂ​ര്‍ വെ​ള്ളാ​ളൂ​ര്‍ ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ലും പ​രി​സ​ര​ത്തും അ​ഴു​ക്ക് ചാ​ലു​ക​ളി​ലും സൂ​ക്ഷി​ച്ച നി​ല​യി​ല്‍ എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് മ​ല​പ്പു​റം-​പാ​ല​ക്കാ​ട് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കു​മ​ര​ന​ല്ലൂ​ര്‍ വെ​ള്ളാ​ളൂ​രി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഷൊ​ര്‍​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി ,തൃ​ത്താ​ല സി​ഐ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തൃ​ത്താ​ല പൊ​ലി​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. സ​ത്യ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും പ​രി​സ​ര​ത്ത് നി​ന്നു​മാ​യി 170 ഗ്രാ​മി​ലേ​റെ വ​രു​ന്ന എം​ഡി​എം​എ ശേ​ഖ​ര​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

എം​ഡി​എം​എ​യു​ടെ മാ​ര​ക വ​ക​ഭേ​ദ​മാ​യ യെ​ല്ലോ എം​ഡി​എം​എ​യാ​ണ് പൊ​ലി​സ് ക​ണ്ടെ​ടു​ത്ത​ത്. ഗ്രാ​മി​ന് 5000 ത്തി​നും 6000 ത്തി​നും ഇ​ട​ക്ക് വി​ല വ​രു​ന്ന​താ​ണ് പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ​യെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

District News

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

പൊ​ന്നാ​നി: 3.135 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. പൊ​ന്നാ​നി വ​ണ്ടി​പേ​ട്ട സ്വ​ദേ​ശി അ​മ്പ​ല​ത്ത് വീ​ട്ടി​ല്‍ ആ​ന്‍​സി​ഫ്(23),പു​റ​ങ്ങ് സ്വ​ദേ​ശി ക​ണ്ണ​ത്ത് വീ​ട്ടി​ല്‍ സി​ബി​ന്‍ (23) എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​നി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന സൗ​ക​ര്യ ലോ​ഡ്ജി​ല്‍ നി​ന്ന് 3.135 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​സ​ല​ഹ​രി തൂ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ത്രാ​സ്, ഗ്ലാ​സ് ട്യൂ​ബ്, പാ​ക്ക് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് സി​പ്‌​ലോ​ക്ക് ക​വ​ര്‍, 11,000 രൂ​പ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പൊ​ന്നാ​നി സി.​ഐ. അ​നീ​ഷി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പൊ​ന്നാ​നി പൊ​ലി​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം.​വി. ജി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ ടി. ​വി​നോ​ദ്,സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​നി​ല്‍ വി​ശ്വ​ന്‍, സ​നീ​ഷ്, എ​സ്. പ്ര​ശാ​ന്ത് കു​മാ​ര്‍,സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പ്ര​ണ​വ് ,ഭാ​ഗ്യ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം കു​ണ്ടു​ക​ട​വ് ന​ട​ന്ന വ​ധ​ശ്ര​മ കേ​സി​ല്‍ പ്ര​തി​യാ​യ ആ​ന്‍​ഷി​ഫ് ഒ​ളി​വി​ലാ​യി​രു​ന്നു. ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് രാ​സ​ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​കു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

District News

യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ അ​ന്ത​രീ​ക്ഷം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

പെ​രി​ന്ത​ല്‍​മ​ണ്ണ: നൂ​റു​ദി​വ​സ​ത്തെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ജ​ന​ക്ഷേ​മ​ത്തി​നും ഗു​ണ​ക​ര​മാ​യ നി​ര​വ​ധി മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ഡ്വ. ജോ​യി എ​ബ്ര​ഹാം. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഇ​ഗ്‌​നേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജ​ന​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യു​ടെ മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​നെ​ക്കു​റി​ച്ചും വ​രാ​നി​രി​ക്കു​ന്ന പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​എ​സ്എ​യു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ക​ര്‍​ഷ​ക​രു​ടെ​യും മ​ല​യോ​ര നി​വാ​സി​ക​ളു​ടെ​യും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ല്‍, ടി.​ഡി. ജോ​യ്, സ​തീ​ഷ് വ​ര്‍​ഗീ​സ്, കു​ര്യ​ന്‍ ഏ​ബ്ര​ഹാം, സി.​വി. വ​ര്‍​ഗീ​സ്, സ​ക്കീ​ര്‍ ഒ​ത​ല്ലൂ​ര്‍, കെ.​എ​സ്. സു​രേ​ഷ്, റോ​യ് ജോ​സ​ഫ്, എ.​ജെ. ആ​ന്‍റ​ണി, അ​നി​ല്‍ പു​ലി​പ്ര, നി​ധി​ന്‍ ചാ​ക്കോ,മി​നി അ​രീ​ക്കോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കും: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ

നി​ല​മ്പൂ​ര്‍: മ​ല​യോ​ര ക​ര്‍​ഷ​ക​രു​ടെ അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ക​ര​ട് ലി​സ്റ്റി​ല്‍ നി​ന്ന് നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ആ​റ് വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​രു​ളാ​യി ടൗ​ണി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഇ​എ​ഫ്എ​ല്‍ ക​ര​ട് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ല​യോ​ര ജ​ന​ത​യു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ക​ക്കോ​ട​ന്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ലോ​ളി മെ​ഹ​ബൂ​ബ്, അ​നീ​ഷ് ക​രു​ളാ​യി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഷീ​ജ, യു. ​പ്രേ​മ​രാ​ജ​ന്‍, കെ.​ടി. സൈ​ത​ല​വി, ടി. ​സു​രേ​ഷ് ബാ​ബു, ടി.​പി. സി​ദ്ധി​ഖ്, ഇ.​കെ. ഉ​സ്മാ​ന്‍, ഷീ​ബ പൂ​ഴി​ക്കു​ത്ത്, സ​ലീം മു​ണ്ടോ​ട​ന്‍, ഇ​ര്‍​ഷാ​ദ് ക​ക്കോ​ട​ന്‍, വീ​രാ​ന്‍​കു​ട്ടി അ​ബാ​ളി, വി.​പി. സൂ​ര്യ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മ​ല​പ്പു​റം ടീ​മി​നെ മി​ഫ്സ​ൽ അ​ബൂ​ബ​ക്ക​ർ ന​യി​ക്കും

മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ ന​ട​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റം ജി​ല്ലാ ടീ​മി​നെ മി​ഫ്സ​ൽ അ​ബൂ​ബ​ക്ക​ർ ന​യി​ക്കും. മ​റ്റ് ടീ​മം​ഗ​ങ്ങ​ൾ: കെ. ​മു​ഹ​മ്മ​ദ് റാ​ഷി​ദ്, എ. ​മു​ഹ​മ്മ​ദ് അ​ൻ​സി​ഫ്, പി.​പി. അ​ശ്വി​ൻ​രാ​ജ്, കെ. ​കാ​ത്തി​ബ് ജി​യാ​ദ്, കെ. ​മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ, പി. ​മു​ഹ​മ്മ​ദ് റി​ദ് വാ​ൻ, കെ. ​മു​ഹ​മ്മ​ദ് ഷി​ഫി​ൻ, പി.​എ​ൻ. റാ​മി​സ് മു​ഹ​മ്മ​ദ്, വി. ​മു​ഹ​മ്മ​ദ് നാ​ദി​ഷ്, പി. ​ഷി​ഹാ​ൻ, കെ.​പി. ഫാ​ദി സ​മാ​ൻ, ലോ​കേ​ഷ്, കെ.​കെ. അ​നാ​ൻ റ​ഹ്മ​ത്തു​ള്ള, ടി. ​സ​ഞ്ച​യ് കൃ​ഷ്ണ, കെ. ​ശ്രീ​കേ​ഷ്, ബി.​കെ. അ​ഫ്ല​ഹ്, എ​ൻ. മു​ഹ​മ്മ​ദ് നിം​ഷാ​ദ്, സി.​കെ. മു​ഹ​മ്മ​ദ് റി​ഷാ​ൽ, സി.​പി. മു​ഹ​മ്മ​ദ് അ​ദീ​പ്. ചീ​ഫ് കോ​ച്ച്: ഹാ​രി​സ് റ​ഹ്മാ​ൻ. മാ​നേ​ജ​ർ: കെ. ​അ​മീ​റു​ദീ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ മ​ല​പ്പു​റം ടീം ​നാ​ളെ രാ​വി​ലെ ഏ​ഴി​ന് ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കൊ​ല്ലം ജി​ല്ല​യെ നേ​രി​ടും.

District News

ഓ​ർ​മ​ചെ​പ്പ് തു​റ​ന്ന് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം

മ​ല​പ്പു​റം: അ​ര്‍​ദ്ധ​ശ​ത​ക​ത്തി​ന്‍റെ ഓ​ര്‍​മ​ച്ചെ​പ്പ് തു​റ​ന്ന്, സൗ​ഹൃ​ദ​ത്തി​ന്‍റെ തി​ള​ക്ക​വു​മാ​യി എം​എ​സ്പി ഹൈ​സ്‌​കൂ​ള്‍ 1977 ബാ​ച്ച് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 50-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​മാ​യ സു​വ​ര്‍​ണം 77 വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

മു​ന്‍​കാ​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഒ​ന്നി​ച്ചു​കൂ​ടി​യ​പ്പോ​ള്‍ അ​ത് കേ​വ​ല​മൊ​രു സം​ഗ​മ​ത്തി​ന​പ്പു​റം, ആ​ദ​ര​വി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും വൈ​കാ​രി​ക അ​നു​ഭ​വ​മാ​യി മാ​റി. സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് എം​എ​സ്പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹി​ച്ച്‌​കോ​ക്ക് സ്മാ​ര​ക സ്‌​കൂ​ളാ​യി​രു​ന്ന കാ​ല​ത്ത് പ്ര​ധാ​ന​ധ്യാ​പ​ക​നാ​യി​രു​ന്ന കു​ഞ്ഞി​മു​ഹ​മ്മ​ദാ​ണ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

കെ.​എം. വി​ജ​യ​ല​ക്ഷ്മി, കെ.​എം. വി​ജ​യ​ന്‍ മെ​ഗാ ആ​ന​ന്ദ​ന്‍ പി​ള്ള, ജ​യ​ശ്രീ, നി​ല​വി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്ര​ധാ​ന അ​ധ്യാ​പി​ക മീ​ര , നീ​ന ശ​ബ​രീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​റ​ബി​ക് കാ​ലി​ഗ്ര​ഫി, മ​നോ​ഹ​ര​മാ​യ ചി​ത്ര​ര​ച​ന​ക​ള്‍, തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​സൃ​ഷ്ടി​ക​ള്‍ അ​ട​ങ്ങി​യ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

District News

അ​ര​ക്കു​പ​റ​മ്പി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; വ​നം​വ​കു​പ്പ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് വേ​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: ആ​ലി​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​ര​ക്കു​പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം.

നാ​ശ​ത്തി​ലാ​യ കൃ​ഷി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ക്ക​ണ​മെ​ന്നും മാ​ടാ​മ്പാ​റ​യി​ല്‍ ചേ​ര്‍​ന്ന ക​ര്‍​ഷ​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന കൃ​ഷി​യാ​ണ് പ​ല​പ്പോ​ഴും ഒ​റ്റ​രാ​ത്രി കൊ​ണ്ട് കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്. ക​പ്പ, ചേ​ന, ചേ​മ്പ്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, തെ​ങ്ങ്, ക​മു​ക്, റ​ബ​ര്‍ എ​ന്നി​വ​യെ​ല്ലാം പ​ന്നി​ശ​ല്യം മൂ​ലം വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യാ​ണ്.

വ​ര്‍​ധി​ച്ച കൂ​ലി​ചെ​ല​വ്, വ​ള​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന വി​ല, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ എ​ന്നി​വ​യ്‌​ക്കൊ​പ്പം പ​ന്നി​ശ​ല്യം കൂ​ടി രൂ​ക്ഷ​മാ​യ​ത് ക​ര്‍​ഷ​ക​രെ ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യി​ലാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ടാ​മ്പാ​റ​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യ മൂ​ത്തേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. റ​ഷീ​ദ്, വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ബു സ​ബാ​ഹ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍. അ​ഷ്‌​റ​ഫ്, കെ.​എം. ഫ​ത്താ​ഹ്, സു​ഹ​റ റി​യാ​സ്, മു​ന്‍ ആ​ര്‍​ഡി​ഒ ടി.​ടി. വി​ജ​യ​കു​മാ​ര്‍, ചി​ല​മ്പു​കാ​ട​ന്‍ പ​രീ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​ഷ​ക​രാ​യ വി.​പി. സി​ദാ​ന്‍, ടി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

District News

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും റെ​ഡ് സോ​ണി​ല്‍

കൊ​ണ്ടോ​ട്ടി: മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍​വ​ര്‍ ഇ​ബ്രാ​ഹി​മി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രി​പ്പൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും താ​ത്ക്കാ​ലി​ക​മാ​യി റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ഉ​ത്ത​ര​വി​ട്ടു.

ബി​എ​ന്‍​എ​സ്എ​സ് 2023 ലെ 163-ാം ​വ​കു​പ്പ് പ്ര​കാ​ര​മാ​ണി​ത്. ഇ​ന്നും മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജി​ല്ല​യി​ലു​ണ്ടാ​കും.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​മെ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ, വി​വി​ഐ​പി യാ​ത്ര ചെ​യ്യു​ന്ന പാ​ത​യോ​ര​ത്തെ പ​ഞ്ചാ​യ​ത്തു​ക​ള്‍, അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന കാ​ക്ക​ഞ്ചേ​രി തു​ല ക്ലി​നി​ക്ക​ല്‍ വെ​ല്‍​നെ​സ് സാ​ങ്ച്വ​റി​യും അ​തി​ന്‍റെ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വും ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത് വ​രെ​യാ​ണ് ഉ​ത്ത​ര​വി​ന് പ്രാ​ബ​ല്യ​മു​ണ്ടാ​വു​ക. ഇ​തു​പ്ര​കാ​രം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡ്രോ​ണു​ക​ള്‍, പാ​രാ​ഗ്ലൈ​ഡ​റു​ക​ള്‍, ബ​ലൂ​ണു​ക​ള്‍, പ​ട്ട​ങ്ങ​ള്‍, ആ​കാ​ശ​ത്തേ​ക്ക് ഉ​യ​രു​ന്ന പ​ട​ക്ക​ങ്ങ​ള്‍, പ്ര​കാ​ശം വ​മി​ക്കു​ന്ന വ​സ്തു​ക്ക​ള്‍, ലേ​സ​ര്‍ ബീ​മു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു. വി​മാ​ന​ങ്ങ​ളു​ടെ​യോ വി​വി​ഐ​പി​യു​ടെ​യോ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം.

District News

കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും: മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം : കെ​ട്ടി​ട ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ മ​ല​പ്പു​റം മു​നി​സി​പ്പ​ൽ മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​ട്ടി​ട ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു.​എ. ല​ത്തീ​ഫ് അ​വ​ത​രി​പ്പി​ച്ചു.കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മാ​വ​ശ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു അ​ഡ്വ. എ​ൻ.​കെ. മ​ജീ​ദ് ക്ലാ​സെ​ടു​ത്തു. ഇ. ​ഉ​മ​ർ ബാ​വ​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നും മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​റി​നി​ഷ പ​റ​ഞ്ഞു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ക്രു​ദീ​ൻ ത​ങ്ങ​ൾ, മ​ങ്ക​ര​ത്തൊ​ടി മൊ​യ്തീ​ൻ​കു​ട്ടി​ഹാ​ജി, നൗ​ഷാ​ദ് ക​ള​പ്പാ​ട​ൻ, വ​രി​ക്കോ​ട​ൻ അ​ബ്ദു​റ​ഹി​മാ​ൻ, ഫെ​ബി​ൻ ക​ള​പ്പാ​ട​ൻ, ഹു​സൈ​ൻ കോ​യ ത​ങ്ങ​ൾ, പി.​എം.​ആ​ർ. അ​ല​വി​ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​ട്ടി​ട ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്ക് സം​യു​ക്ത നി​വേ​ദ​നം ന​ൽ​കി. ചേ​ക്കു​പ്പ ഖാ​ദ​ർ പി.​എ​സ്.​എ. ഷ​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

മാ​ന​സി​കാ​രോ​ഗ്യ സ​ന്ദേ​ശ​വു​മാ​യി ബൈ​ക്ക് യാ​ത്ര; സെ​ഹ​ര്‍ ഹാ​ഷ്മി​യും സം​ഘ​വും ജി​ല്ല​യി​ലെ​ത്തി

തി​രൂ​ര്‍: യു​വ​ജ​ന​ങ്ങ​ളി​ല്‍ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നും മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രോ​ട് സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യു​ള്ള ബി​യോ​ണ്ട് ദ ​ഹൊ​റൈ​സ​ണ്‍ എ ​റൈ​ഡ് ഫോ​ര്‍ റെ​സി​ലി​യ​ന്‍​സ് അ​ഖി​ലേ​ന്ത്യാ സം​വാ​ദ​യാ​ത്ര ജി​ല്ല​യി​ലെ​ത്തി.

സ​ഫ്ദ​ര്‍ ഹാ​ഷ്മി​യു​ടെ സ​ഹോ​ദ​രീ​പു​ത്രി​യും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റും ഫാ​ഷ​ന്‍ സ്‌​റ്റൈ​ലി​സ്റ്റു​മാ​യ സെ​ഹ​ര്‍ ഹാ​ഷ്മി ന​യി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ പ​ര്യ​ട​ന​ത്തി​ന്‍റെ ജി​ല്ല​യി​ലെ ഏ​ക കേ​ന്ദ്ര​മാ​യ തി​രൂ​രി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​കെ. ജ​യ് സോ​മ​നാ​ഥ​ന്‍ യാ​ത്ര​യെ​യും സെ​ഹ​ര്‍ ഹാ​ഷ്മി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. യാ​ത്ര​യി​ലു​ള്ള സ​മീ​റ അ​ഷ്റോ​ഫ് യാ​ത്രാം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പ​രി​ഷ​ത്ത് ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി ടി.​ടി. ജ​യ, പി.​പി. ല​ക്ഷ്മ​ണ​ന്‍, എം. ​മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ഹ​ര്‍ ഹാ​ഷ്മി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. തു​ട​ര്‍​ന്ന് മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ദ​സു​മാ​യി സം​വാ​ദ​വും ന​ട​ത്തി.

മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്‍​വി​ധി​ക​ളും അ​പ​ക​ര്‍​ഷ​താ ബോ​ധ​വും മാ​റ്റി​വ​ച്ച് തു​റ​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​തു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​ഹ​ര്‍ ഷാ​ഷ്മി​യും സം​ഘ​വും യാ​ത്ര ന​ട​ത്തു​ന്ന​ത്. സ​ണ്ണി ലോ​ച , അ​മി​ത് യാ​ദ​വ്,ഫ​ര്‍​ഹ​ദ് ഖാ​ന്‍, രാ​കേ​ഷ് സൈ​നി, സ​മീ​റ അ​ഷ്റോ​ഫ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

District News

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം: 1000 മെ​യി​ലു​ക​ൾ അ​യ​ച്ച് ക​ർ​ഷ​ക​ർ

ക​രു​വാ​ര​കു​ണ്ട്: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്ന് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വി​ല്ലേ​ജു​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര ജ​ന​ജാ​ഗ്ര​താ സ​മി​തി കേ​ന്ദ്ര​വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് 1000 ഇ-​മെ​യി​ലു​ക​ൾ അ​യ​ച്ചു.

കി​ഴ​ക്കേ​ത്ത​ല അ​ക്ഷ​യ സെ​ന്‍റ​ർ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ ​എ​സ് എ ​ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ന്ന​തി​നു​മാ​ണ് ഇ-​മെ​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. അ​യ്യൂ​ബ് മേ​ലേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് ചെ​റി​യാ​ൻ വ​യ​ലി​ൽ, ഒ.​പി. ഇ​സ്മാ​യി​ൽ ,മാ​നു​വ​ൽ കു​ട്ടി മ​ണി​മ​ല,കെ.​കെ. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ​രി​പാ​ടി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും പ​ങ്കെ​ടു​ത്തു.

District News

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ല്‍ ഒ​ന്ന​ര​കോ​ടി രൂ​പ​യു​ടെ സ്പി​ല്‍ ഓ​വ​ര്‍​പ​ദ്ധ​തി പ്ര​വൃ​ത്തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അ​നു​മ​തി. അ​നു​വ​ദി​ച്ച 1,50, 83,000 രൂ​പ സ്പി​ല്‍ ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് മാ​ത്രം വി​നി​യോ​ഗി​ക്കാ​വൂ​വെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പ​ല​ഭാ​ഗ​ത്തും തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യും നാ​യ​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്നും കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ തേ​ക്കി​ന്‍​കോ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജി​ഷ്ണു നാ​രാ​യ​ണ​ന്‍ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സെ​ക്ര​ട്ട​റി എ.​എ​സ്. പ്ര​ദീ​പി​നെ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍ പ​ച്ചീ​രി സു​ര​യ്യ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ബി ഫ​സ​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​രി​ച്ചു.

District News

അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സാ​ക്ഷ​ര​ത പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യും ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​നും സം​യു​ക്ത​മാ​യി ടൗ​ണ്‍​ഹാ​ളി​ൽ വൈ​ജ്ഞാ​നി​ക-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​തു​ട​ർ​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ജ​റ്റി​ൽ വ​യ​നാ​ടി​ന് പ്ര​ഖ്യാ​പി​ച്ച ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ വ​ലി​യ​തോ​തി​ൽ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​പി. ജ​ഗ​തി​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ബി​രു​ദ​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​നെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. മു​നി​സി​പ്പ്ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് സാ​ക്ഷ​ര​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ശ്രീ​നാ​രാ​യ​ണ​ഗു​രു യൂ​ണി​വേ​ഴ്സി​റ്റി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​സ്. സു​രേ​ഷ്കു​മാ​ർ കെ ​എ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​സം​ഷാ​ദ്, വി.​കെ. ഷി​ഫാ​ന​ത്ത്, ലീ​ല പാ​ൽ​പാ​ത്ത്, രാ​ധ ര​വീ​ന്ദ്ര​ൻ, കെ.​എം. മൊ​യ്തു, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, ഭാ​നു പു​ളി​ക്ക​ൽ, ഫൗ​സി​യ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സ്, ടി​ഇ​ഒ വി.​ആ​ർ. നി​ഷ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ആ​ർ.​ആ​ർ. പ്ര​സ​ന്ന​കു​മാ​രി, കെ. ​രാ​ജ​ല​ക്ഷ്മി, പ്രേ​ര​ക് ക​ണ്‍​വീ​ന​ർ പി.​കെ. ബ​ബി​ത​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ്രീ​നാ​രാ​യ​ണ​ഗു​രു യൂ​ണി​വേ​ഴ്സി​റ്റി സോ​ഷ്യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ​മാ​രാ​യ ഡോ.​മാ​യ ര​വീ​ന്ദ്ര​ൻ, ഫൗ​സി​യ ഷു​ക്കൂ​ർ, സാ​ക്ഷ​ര​താ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​പ്ര​ശാ​ന്ത്കു​മാ​ർ എ​ന്നി​വ​ർ വി​ഷാ​യ​വ​ത​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ-​ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സെ​റീ​ന അ​ബ്ദു​ള്ള സ്വാ​ഗ​ത​വും സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ൽ​എ​സ്‌​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ​ൻ.​ജി. ജോ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

District News

ബ​ത്തേ​രി​യി​ൽ ’വി​ഷ​ൻ-2026’ 19ന്; ​ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ​ർ ഫോ​ർ പൊ​ളി​ക്ക​ൽ സ​യ​ൻ​സ് കേ​ര​ള 19ന് ​ല​യ​ണ്‍​സ് ഹാ​ളി​ൽ ’വി​ഷ​ൻ-2026’ സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. സെ​ന്‍റ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ​ഖാ​ദ​ർ മു​ഖ്യാ​തി​ഥി​യാ​കും. ’മാ​റു​ന്ന കാ​ലം, വാ​ക്കാ​ണ് ശ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ വി.​കെ. സു​രേ​ഷ്ബാ​ബു പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സെ​ന്‍റ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, പി.​എം. വേ​ണു​നാ​ഥ​ൻ. അ​ഡ്വ.​സി.​യു. പൗ​ലോ​സ്, ടോം ​ജോ​സ്, കു​ര്യ​ൻ ജോ​സ​ഫ്, പി.​കെ. നാ​രാ​യ​ണ​ൻ, ടി.​എ​ൻ. ശി​വ​ദാ​സ​ൻ, പി.​ജെ. ഗി​രീ​ഷ്കു​മാ​ർ, പി.​എം. ജ​യ​ശ്രീ, എം.​ഡി. ജോ​സ്, ആ​ന്േ‍​റാ ജോ​ർ​ജ്. സി. ​ബാ​ല​ൻ, കെ. ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ-​ചെ​യ​ർ​മാ​ൻ, പി.​എം. വേ​ണു​നാ​ഥ​ൻ-​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, പി.​ജെ. ഗി​രീ​ഷ്കു​മാ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

ജി​ഡി​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് തു​ട​ക്ക​മാ​യി

പു​ൽ​പ്പ​ള്ളി:​പ​ഴ​ശി​രാ​ജാ കോ​ള​ജി​ലെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് ന​ട​ത്തു​ന്ന ജി​ഡി​എ​സ്(​ഗ്ലോ​ബ​ൽ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സി​സ്റ്റം)​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് തു​ട​ക്ക​മാ​യി.

ട്രാ​വ​ൽ, ടൂ​റി​സം, വ്യോ​മ​യാ​ന മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​ന​വും തൊ​ഴി​ൽ നൈ​പു​ണ്യ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ​ലീ​ലി​യോ ഗ്ലോ​ബ​ൽ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സി​സ്റ്റം അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ടാ​ഴ്ച​ത്തെ പ​രി​ശീ​ല​ന​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​യ​ർ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ, ടി​ക്ക​റ്റിം​ഗ്, യാ​ത്രാ​വി​വ​ര​ങ്ങ​ളു​ടെ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കും.

ഡോ.​എം.​ആ​ർ. ദി​ലീ​പ് കോ​ഴ്സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷെ​ൽ​ജി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി.​പ്ര​ഫ. സ​നൂ​പ് കു​മാ​ർ, പി​ജി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ദി​വ്യ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ടി.​പി. അ​നു, ജ​സ്ന ത​ങ്ക​ച്ച​ൻ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ബ​ത്തേ​രി ഗ​വ.​കോ​ള​ജ്: ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ അ​നു​വ​ദി​ച്ച ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം, കെ​ട്ടി​ടം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, അ​ക്കാ​ദ​മി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഗ​സ്റ്റ് ഹൗ​സി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​ണ് ഗ​വ.​കോ​ള​ജെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​റ​ഞ്ഞ സാ​ന്പ​ത്തി​ക​ച്ചെ​ല​വി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​ന് കോ​ള​ജ് സ​ഹാ​യ​ക​മാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വി​ൽ ബി​രു​ദ​പ​ഠ​ന​ത്തി​ന് ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​ജു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം നാ​ട്ടി​ൽ ഗു​ണ​മേ​ൻ​മ​യു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം സൃ​ഷ്ടി​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം, ഭാ​വി​യി​ലെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് കോ​ള​ജി​ന് സ്ഥ​ലം ക​ണ്ടെ​ത്തു​ക. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ താ​ത്കാ​ലി​ക കെ​ട്ടി​ട സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​ള​ജി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​ന​മാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​കെ. ജ​യ, എ.​കെ. ഗം​ഗാ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ സ​തീ​ഷ്, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ഷ​ഹീ​ദ് റം​സാ​ൻ, ത​ഹ​സി​ൽ​ദാ​ർ വി.​കെ. ജ​യ​പ്ര​കാ​ശ്, പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് വി​ഭാ​ഗം അ​സി.​എ​ൻ​ജി​നി​യ​ർ പി.​എ​സ്. പ്ര​ജി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up